Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:46 AM IST Updated On
date_range 23 Oct 2017 10:46 AM ISTഅമ്മയെയും മകനെയും ഭർത്താവും ബന്ധുക്കളും മർദിച്ചതായി പരാതി
text_fieldsbookmark_border
ഓയൂർ: കുടുംബവഴക്കിനെ തുടർന്ന് അമ്മയെയും മകനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കരിങ്ങന്നൂർ താന്നിമൂട്ടിൽ രാജിലാൽ വിലാസത്തിൽ സിന്ധു (37), മകൻ രാജിലാൽ (19) എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ ഇരുവരും ഒരാഴ്ചയായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിെൻറ ഭർത്താവ് രാജൻ, ബന്ധുക്കളായ ഗോപി, ദാമോദരൻ, ബാബു, ബിജു, വിനോദ്, ഉദയകുമാർ, അംബി, ശശികല, ശാന്ത എന്നിവർക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവും ബന്ധുക്കളും ചേർന്ന് സിന്ധുവിനെ മർദിക്കുന്നത് കണ്ട രാജിലാൽ ചോദ്യംചെയ്തതോടെ ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുെന്നന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കഞ്ചാവ് കടത്ത് സംഘത്തിലെ സൂത്രധാരൻ പിടിയിൽ പുനലൂർ: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനായ തമിഴ്നാട് സ്വദേശിെയ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊൈടക്കനാൽ പള്ളുങ്കി ഡോർ നമ്പർ 375ൽ ധനപാലൻ (28) ആണ് പിടിയിലായത്. രണ്ട് മാസം മുമ്പ് ട്രെയിൻ മാർഗം പുനലൂരിലേക്ക് കൊണ്ടുവന്ന പത്ത് കിലോയോളം കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ േചാദ്യംചെയ്തതിൽ നിന്നാണ് ധനപാലനെക്കുറിച്ച് വിവരം ലഭിച്ചത്. എസ്.െഎ എൻ. സുനീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദിവസങ്ങളോളം കൊടൈക്കനാലിൽ തമ്പടിച്ചാണ് മുഖ്യപ്രതിയെ പിടികൂടി പുനലൂരിലെത്തിച്ചത്. സ്കൂൾ, കോളജ് വിദ്യാർഥികളായ യുവാക്കളെയാണ് ഇയാൾ കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്നത്. ആദ്യം കഞ്ചാവ് സൗജന്യമായി നൽകി ഇവരെ വലയിലാക്കും. പിന്നീട് ഇവരെ ഉപയോഗിച്ച് ട്രെയിനിലും ബസിലുമായി കഞ്ചാവ് കടത്തുകയാണ് പതിവ്. വിദ്യാർഥികളെ കൂടാതെ ദമ്പതികളെയും ഇൗസംഘം കഞ്ചാവ് കടത്തിന് നിയോഗിച്ചിരുന്നു. ധനപാലനെ അറസ്റ്റ് ചെയ്തതോടെ കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായതെന്ന് എസ്.െഎ പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഒാഫിസർ രവിചന്ദ്രൻ, ദീപു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story