Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:49 AM IST Updated On
date_range 22 Oct 2017 10:49 AM ISTനാല്കിലോ സ്വർണ ബിസ്‌കറ്റുമായി വിമാനയാത്രികൻ പിടിയിൽ മതിപ്പുവില ഒന്നേകാൽ കോടി
text_fieldsbookmark_border
തിരുവനന്തപുരം: ഒന്നേകാൽ കോടി വിലവരുന്ന നാല് കിലോ സ്വർണബിസ്‌കറ്റുകളുമായി വിമാനയാത്രക്കാരൻ പിടിയിൽ. കാസർകോട് കുമ്പളം സ്വദേശി അഹമ്മദ് ഗുഡെ ജംഷാദി (27) നെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് 5.15ന് ദുൈബയിൽ നിെന്നത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ കൈയിലുണ്ടായിരുന്ന ഹാൻഡ്ബാഗിലാണ് ഓരോ കിലോ തൂക്കംവരുന്ന നാല് ബിസ്‌കറ്റുകൾ ഒളിപ്പിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. കസ്റ്റംസ് അധികൃതർ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story