Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഷ്​ടമുടി വിനോദസഞ്ചാര...

അഷ്​ടമുടി വിനോദസഞ്ചാര വ്യവസായത്തിന് പ്രത്യേക പരിഗണന –മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

text_fields
bookmark_border
കൊല്ലം: വ്യവസായ സംരംഭകർക്കുള്ള തടസ്സങ്ങൾ നീക്കി സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ പ്രത്യേക ഓർഡിനൻസ് ഉടൻ കൊണ്ടുവരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ദ ചാപ്റ്റർ കോളജ് എൻറർപ്രണർഷിപ് ഡെവലപ്മ​െൻറ് ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായം തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി നിലവിെല ഏഴ് നിയമങ്ങളിൽ മാറ്റം വരുത്തും. ഇതോടെ ഓൺലൈനായി അപേക്ഷിക്കുന്ന ദിവസംതന്നെ മറ്റു പോരായ്മകൾ ഒന്നുമില്ലെങ്കിൽ ലൈസൻസ് ലഭിക്കും. പോരായ്മകൾ ഉള്ളവ ഉദ്യോഗസ്ഥതലത്തിൽ ഒരു മാസത്തിനകം പരിഹാരം കണ്ടില്ലെങ്കിൽ 30 ദിവസം കഴിഞ്ഞാൽ സ്വാഭാവികമായും ലൈസൻസ് ലഭിക്കുമെന്ന പ്രത്യേകതയും ഓർഡിനൻസ് വഴി ഉണ്ടാകും. തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ചാപ്റ്റർ ഡയറക്ടർ ടി. മോഹൻ അധ്യക്ഷതവഹിച്ചു. പ്രമുഖ വ്യവസായി കെ.പി. രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഐ മാൾ ഗ്രൂപ് ചെയർമാൻ ഇബ്രാഹിം അബ്ദുൽ റഹിം, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന കൺവീനർ എൻ. വിജയകുമാർ, ജില്ല വ്യവസായ സ​െൻറർ ജനറൽ മാനേജർ ഹെലൻ ജെറോം, ഇ.ഡി ക്ലബ് രക്ഷാധികാരി സുനിൽകുമാർ, അധ്യാപകൻ ബിജു കാഞ്ചൻ, ക്ലബ് കോഒാഡിനേറ്റർ വിഷ്ണു ശ്രീകുമാർ, ക്ലബ് മാനേജർ എസ്. അനന്തകൃഷ്ണൻ, പ്രിൻസിപ്പൽ ഗായത്രി എം.എസ്, അനന്തൻ എസ്. ബിജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story