Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:49 AM IST Updated On
date_range 22 Oct 2017 10:49 AM ISTഅംഗീകൃത ലൈബ്രറികൾക്ക് വൈദ്യുതി നിരക്കിൽ ഇളവ്
text_fieldsbookmark_border
അശരണർക്ക് ആശ്വാസം പകർന്ന് ക്ലാപ്പന മുസ്ലിം ജമാഅത്ത് ഓച്ചിറ: കിടക്കാടം ഇല്ലാത്ത ഏഴ് കുടുംബങ്ങൾക്ക് നാല് സെൻറ് വീതം ഭൂമി ഉൾെപ്പടെ 70 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ക്ലാപ്പന മുസ്ലിം ജമാഅത്ത്. ജമാഅത്തിെൻറ കീഴിൽ രൂപവത്കരിച്ച വെൽഫെയർ ഫോറമായ 'റഹ്മാ'യുടെ നേതൃത്വത്തിലാണ് സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ സഹായിക്കാൻ ബഹൃത്തായ പദ്ധതിക്ക് രൂപം നൽകിയത്. സ്വന്തമായി ഭൂമിയില്ലാത്ത ഏഴ് കുടുബങ്ങൾക്ക് നാലു സെൻറ് ഭൂമിയും അറുപത് പേർക്ക് ധനസഹായവും ക്ലാപ്പന പഞ്ചായത്തിൽനിന്ന് വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയവർക്ക് മെറിറ്റ് അവാർഡ് എന്നിവയാണ് റഹ്മയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. 24ന് മൂന്നിന് ജമാഅത്ത് അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഏഴ് ഭൂരഹിതർക്ക് മന്ത്രി കെ.ടി. ജലീൽ ഭൂമി കൈമാറ്റരേഖ കൈമാറും. ആർ. രാമചന്ദ്രൻ എം.എൽ.എ ചികിത്സാസഹായവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ മെറിറ്റ് അവാർഡും വിതരണം ചെയ്യും. ഹജ്ജ്കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി സഫലം സന്ദേശം നൽകും. 70 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡൻറ് സി.എം. ഇക്ബാൽ, റഹ്മ ചെയർമാൻ എം. ഇസ്മയിൽ കുഞ്ഞ്, എ. അബ്ദുൽ റഹ്മാൻ കുഞ്ഞ്, അബ്ദുൽ ഖാദർ, അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story