Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:46 AM IST Updated On
date_range 22 Oct 2017 10:46 AM ISTസംസ്ഥാന ജൂനിയർ ബേസ് ബാൾ ചാമ്പ്യൻഷിപ് കുണ്ടറയിൽ
text_fieldsbookmark_border
കുണ്ടറ: 16ാമത് സംസ്ഥാന ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ് കുണ്ടറ കുഴിമതിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇൗമാസം 27 മുതൽ 30 വരെ നടക്കും. എം. നൗഷാദ് എം.എൽ.എ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ മുഖ്യപ്രഭാഷണം നടത്തും. വിവിധ ജില്ലകളിൽനിന്നായി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗങ്ങളിൽ 14 വീതം ടീമുകൾ മത്സരത്തിനെത്തും. 27, 28 തീയതികളിൽ ആൺകുട്ടികളുടെ മത്സരവും തുടർദിവസങ്ങളിൽ പെൺകുട്ടികളുടെ മത്സരവുമാണ് നടക്കുക. ദേശീയ ജൂനിയർ ബേസ്ബാൾ ടീമിലേക്കുള്ള താരങ്ങളെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കുമെന്ന് ജില്ല ബേസ്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി കെ.എസ്. അശോക് കുമാർ, ജോയൻറ് സെക്രട്ടറി േപ്രംനവാസ്, സുരേഷ് കുമാർ, ശ്രീകുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story