Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:46 AM IST Updated On
date_range 22 Oct 2017 10:46 AM ISTലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡ് മാസങ്ങൾക്കകം തകർന്നു; മരണക്കെണിയായി മണക്കാട്^തൈക്കാപള്ളി റോഡ്
text_fieldsbookmark_border
ലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡ് മാസങ്ങൾക്കകം തകർന്നു; മരണക്കെണിയായി മണക്കാട്-തൈക്കാപള്ളി റോഡ് തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡ് മാസങ്ങൾക്കകം തകർന്നു. മരണക്കെണിയായി വീണ്ടും മണക്കാട്-തൈക്കാപള്ളി റോഡ്. വലിയ കുടിവെള്ള പൈപ്പും ഡ്രെയിനേജ് പൈപ്പും കടന്നു പോകുന്ന ഈ റോഡിെൻറ ഒരു ഭാഗം ഇടിഞ്ഞ് താഴുന്നതാണ് ഇവിടെ അപകടം വിതക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ റോഡിലുണ്ടായ കുഴിയിൽ വീണ് മൂന്നുപേരുടെ ജീവൻ നഷ്ടമായിരുന്നു. പിന്നീട് ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഈ ഭാഗത്ത് നവീകരണം നടത്തി. എന്നാൽ, മാസങ്ങൾ കഴിഞ്ഞതോടെ വീണ്ടും ഈ ഭാഗം ഇടിഞ്ഞുതാഴാൻ തുടങ്ങി. വലിയ കുഴികൾ രൂപപ്പെട്ടതോടെ അപകടവും തുടങ്ങി. മഴ പെയ്ത് കുഴിയിൽ വെള്ളം കെട്ടിയതോടെ മരണക്കെണിയായിരിക്കുകയാണ് ഇവിടം. തിരക്കേറിയ റോഡിൽ അപകടം പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം പൊലീസെത്തി ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ശനിയാഴ്ച ഇരുചക്രവാഹന യാത്രക്കാരായ നിരവധി പേർ ഇവിടെ അപകടത്തിൽ പെട്ടു. സുരക്ഷ ഒരുക്കാനായി നാട്ടുകാർ എത്തിയതോടെയാണ് വലിയ അപകടങ്ങൾ ഒഴിവായത്. അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഇല്ലെങ്കിൽ വീണ്ടും മരണം ഉറപ്പാണെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story