Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:54 AM IST Updated On
date_range 21 Oct 2017 10:54 AM ISTപി.ജി.ഡി.സി.എ, ഡി.ഡി.ടി ആൻഡ് ഒ.എ.ഡി.സി.എ, ഡി.സി.എല്‍, ഐ.എസ്.സി സെമസ്റ്റര്‍ പരീക്ഷ
text_fieldsbookmark_border
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ െറഗുലര്‍/സപ്ലിമെൻററി പരീക്ഷകള്‍ ഡിസംബറില്‍ നടത്തും. വിദ്യാർഥികള്‍ പഠിക്കുന്ന/പഠിപ്പിച്ചിരുന്ന സെൻററുകളില്‍ നവംബര്‍ രണ്ടു വരെ ഫൈന്‍ കൂടാതെയും നവംബര്‍ നാലു വരെ 100 രൂപ ഫൈനോടു കൂടിയും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ഫോറം വിദ്യാർഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെൻററുകളില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. പ്രത്യേക അനുമതി ആവശ്യമായ സപ്ലിമെൻററി വിദ്യാർഥികള്‍ അതിനുള്ള അപേക്ഷ ഒക്ടോബര്‍ 27ന് മുമ്പ് സമര്‍പ്പിക്കണം. നോട്ടറി പുനര്‍നിയമനം തിരുവനന്തപുരം: താഴെപ്പറയുന്നവരെ പേരിനൊപ്പമുള്ള മേഖലയില്‍ നോട്ടറിയായി അഞ്ചുവര്‍ഷത്തേക്ക് പുനര്‍നിയമിച്ച് ഉത്തരവായി. വി.എ. ജോസ് (തൃശൂര്‍ റവന്യൂ ജില്ല), എന്‍.എസ്. സുകുമാരന്‍ (ദേവികുളം താലൂക്ക്), ജോസഫ് സെബാസ്റ്റ്യന്‍ (കാഞ്ഞിരപ്പള്ളി താലൂക്ക്), കുര്യന്‍ ജേക്കബ് (അമ്പലപ്പുഴ താലൂക്ക്), ജേക്കബ് കെ. അബ്രഹാം (കുന്നത്തുനാട് താലൂക്ക്), ബാബു സിറിയക് (വയനാട് റവന്യൂ ജില്ല), വി.സി. സാബു (പത്തനംതിട്ട റവന്യൂ ജില്ല), എം. രാജന്‍ (കോഴിക്കോട് റവന്യൂ ജില്ല), ഡി. രാധാകൃഷ്ണന്‍ നായര്‍ (പത്തനംതിട്ട റവന്യൂ ജില്ല), അബ്രഹാം ജോര്‍ജ് (കോഴഞ്ചേരി താലൂക്ക്), സുധീര്‍ ചന്ദ്രബാബു (കൊല്ലം താലൂക്ക്), പി.വി. ബേബി (എറണാകുളം, തൃശൂര്‍, മലപ്പുറം റവന്യൂ ജില്ലകള്‍), എം.പി. കൃഷ്ണന്‍നായര്‍ (എറണാകുളം റവന്യൂ ജില്ല), ഒ.കെ. ശശീന്ദ്രന്‍ (കണ്ണൂര്‍ താലൂക്ക്), എം. ഷറഫുദ്ദീന്‍ (തലശ്ശേരി താലൂക്ക്), ടി. രാമകൃഷ്ണന്‍ (കേരള സംസ്ഥാനം), വി.സി. ജോസ് (തിരുവല്ല ആര്‍.ഡി.ഒ പരിധി), ജേക്കബ് അബ്രഹാം (കേരള സംസ്ഥാനം), ഉമ്മന്‍ തോമസ് (കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്ക്), ജോസഫ് ജോണ്‍ (കേരള സംസ്ഥാനം), സി.എ. ജോണി (കേരള സംസ്ഥാനം), കെ.ജി. പുരുഷോത്തമന്‍ നായര്‍ (കോട്ടയം റവന്യൂ ജില്ല), പി.വി. ചന്ദ്രന്‍ (തൃശൂര്‍ റവന്യൂ ജില്ല), ആര്‍. പരമേശ്വരന്‍ നായര്‍ (കൊല്ലം റവന്യൂ ജില്ല), കെ.ജെ. തോമസ് (ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിധി), തോമസ് സ്മിത്ത് എ.എസ് (ഹോസ്ദുര്‍ഗ്, കാസര്‍കോട് താലൂക്ക് പരിധി), കെ.വി. രാധാകൃഷ്ണന്‍ (കണ്ണൂര്‍ റവന്യൂ ജില്ല), പി. മാധവന്‍ നായര്‍ (ചേര്‍ത്തല മുനിസിപ്പല്‍ പ്രദേശം), ഷീലാമ്മ ബാലിക എം.എന്‍ (പത്തനാപുരം താലൂക്ക്), പി.വി. ജോസ് (കണ്ണൂര്‍ റവന്യൂ ജില്ല), സി. ശ്രീകുമാര്‍ (കൊല്ലം താലൂക്ക്), ഇ.എം. തോമസ് (എറണാകുളം റവന്യൂ ജില്ല). കുസാറ്റ് എന്‍ജിനീയറിങ് പരീക്ഷയില്‍ ഐ.എച്ച്.ആര്‍.ഡി കോളജുകള്‍ക്ക് റാങ്ക് നേട്ടം തിരുവനന്തപുരം: ഏപ്രില്‍ 2017 ലെ കുസാറ്റ് എട്ടാം സെമസ്റ്റര്‍ എന്‍ജിനീയറിങ് പരീക്ഷയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ എന്‍ജിനീയറിങ് കോളജിലെ കുട്ടികള്‍ ഉയര്‍ന്ന റാങ്കുകളോടെ മികച്ച വിജയം കരസ്ഥമാക്കി. ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാർഥികളെ ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ അനുമോദിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കല്‍, ഇലക്ട്രോണിക് ആൻഡ് ഇന്‍സ്ട്രുമെേൻറഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഷയങ്ങളിലാണ് മികച്ച റാങ്കുകളും വിജയവും ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story