Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:51 AM IST Updated On
date_range 21 Oct 2017 10:51 AM ISTസി.പി.ഐ പാർട്ടി കോൺഗ്രസ്; സ്വാഗതസംഘമായി
text_fieldsbookmark_border
കൊല്ലം: ഏപ്രിൽ 25 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐയുടെ 23-ാം പാർട്ടി കോൺഗ്രസിെൻറ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സമ്മേളനവേദിയായ സി. കേശവൻ സ്മാരക ടൗൺഹാളിൽ നടന്ന യോഗം ദേശീയ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര എക്സി. അംഗങ്ങളായ കെ.ഇ. ഇസ്മാഇൗൽ, ബിനോയ് വിശ്വം, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, പി. തിലോത്തമൻ, കെ. രാജു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങൾ, ജില്ല സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ സ്വാഗതവും സത്യൻ മൊകേരി നന്ദിയും പറഞ്ഞു. 5001 പേരുള്ളതാണ് സ്വാഗതസംഘം ജനറൽ കമ്മിറ്റി. പന്ന്യൻ രവീന്ദ്രനാണ് സ്വാഗതസംഘം ചെയർമാൻ. കാനം രാജേന്ദ്രനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ.ഇ. ഇസ്മാഇൗൽ, ബിനോയ് വിശ്വം, സി.എൻ. ജയദേവൻ എം.പി, കെ. രാജു, സി. ദിവാകരൻ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ, പ്രഫ. വെളിയം രാജൻ, കെ.ആർ. ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, കമലാസദാനന്ദൻ, സി.എ. കുര്യൻ, സി.എൻ. ചന്ദ്രൻ, വിനയൻ, പെരുമ്പുഴ ഗോപാലകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ചവറ കെ.എസ്. പിള്ള എന്നിവർ വൈസ് ചെയർമാന്മാരാണ്. സെക്രട്ടറിമാരായി കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, ടി. പുരുഷോത്തമൻ, കെ.പി. രാജേന്ദ്രൻ, പി. പ്രസാദ്, എൻ. രാജൻ, ജെ. ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ, കെ. ശിവശങ്കരൻനായർ എന്നിവരെ തെരഞ്ഞെടുത്തു. എൻ. അനിരുദ്ധനാണ് ട്രഷറർ. 20 സബ്കമ്മിറ്റികളും രൂപവത്കരിച്ചു. േപ്രാഗ്രാം കമ്മിറ്റിയുടെ ചെയർമാനും കൺവീനറും പാർട്ടി സെൻററായിരിക്കും. സ്റ്റിയറിങ് കമ്മിറ്റിയുടെ ആദ്യയോഗം നവംബർ 15ന് പകൽ രണ്ടിന് കൊല്ലം എം.എൻ സ്മാരകത്തിൽ ചേരും. അസി. സെക്രട്ടറി കെ. പ്രകാശ് ബാബു അവതരിപ്പിച്ച സ്വാഗതസംഘം ഭാരവാഹികളുടെ പാനൽ സമ്മേളനം അംഗീകരിച്ചു. ഇപ്റ്റ ഗായക സംഘത്തിെൻറ വിപ്ലവ ഗാനാലാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story