Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകപ്പൽ പൊളിച്ചുമാറ്റാൻ...

കപ്പൽ പൊളിച്ചുമാറ്റാൻ നീക്കം

text_fields
bookmark_border
ഇരവിപുരം: കാക്കതോപ്പിനും പാപനാശത്തിനും ഇടയിൽ മുണ്ടക്കൽ കളീക്കൽ കടപ്പുറത്ത് അടിഞ്ഞുകയറിക്കിടക്കുന്ന മണ്ണുമാന്തി കപ്പലായ ഹൻസിത പൊളിച്ചുമാറ്റാൻ സാധ്യത തെളിയുന്നു. പൊളിച്ചുമാറ്റുന്നതിന് കണ്ണൂർ കേന്ദ്രമായ കമ്പനി കപ്പൽ വാങ്ങിയതായാണ് വിവരം. നടപടി പൂർത്തിയാക്കി അധികൃതരുടെ അനുവാദത്തോടെയാകും ഇത് പൊളിച്ചുമാറ്റുക. ഇതിനായി വിവിധവകുപ്പുകളുടെ അനുവാദവും ആവശ്യമുണ്ട്. ഒന്നേകാൽ വർഷം മുമ്പാണ് മുംബൈ ആസ്ഥാനമായുള്ള ഒരു ഷിപ്പിങ് കമ്പനിയുടെ ഹൻസിത എന്ന മണ്ണുമാന്തി കപ്പൽ നങ്കൂരം തകർന്ന് തീരത്തേക്കടിഞ്ഞ് കയറിയത്. തുറമുഖ അധികൃതരുമായുള്ള നിയമപ്രശ്നംമൂലം രണ്ട് വർഷത്തിലധികമായി തുറമുഖത്തിന് പുറത്ത് കടലിൽ കിടക്കുകയായിരുന്ന കപ്പലാണ് കടൽക്ഷോഭത്തിൽപെട്ട് നങ്കൂരം തകർന്ന് തീരത്തടിഞ്ഞത്. ഇതോടെ കാക്കതോപ്പ് ഭാഗത്ത് നിരവധി വീടുകൾ കടലാക്രമണത്തിൽപെട്ട് തകർന്നിരുന്നു. കപ്പൽ ഇവിടെനിന്ന് നീക്കാൻ അധികൃതർ പലനടപടികളും സ്വീകരിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് പൊളിച്ചുമാറ്റാൻ ഒരുങ്ങുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story