Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറിടിച്ച്​ ആറാം...

കാറിടിച്ച്​ ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്​

text_fields
bookmark_border
കൊട്ടാരക്കര: സ്കൂൾ വിദ്യാർഥിയെ കാർ ഇടിച്ചുതെറിപ്പിച്ചു. കുട്ടിയെ ഇടിച്ചിട്ട് മുന്നോട്ടു പോയ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് സ്‌കൂട്ടറുകളും തകര്‍ത്തു. മൈലം മുട്ടമ്പലത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കിഴക്കേക്കര സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥി മുട്ടമ്പലം സിദ്ധിവിനായകത്തില്‍ സിദ്ധിവിനായകനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് പോകവെ തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് സ്‌കൂട്ടറുകളും ഇടിച്ച് തകര്‍ത്താണ് കാര്‍ നിന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവർ മൊബൈല്‍ഫോണില്‍ സംസാരിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. 'കൊട്ടാരക്കര ശ്രീധരൻനായർക്ക് സ്മാരകം സ്ഥാപിക്കണം' കൊട്ടാരക്കര: കേരളത്തി​െൻറ പുരോഗമന ചിന്തകൾക്കും സാംസ്കാരിക മൂല്യങ്ങൾ വളർത്തുന്നതിനും കലാകാരന്മാർ വഹിച്ച പങ്ക് ഏറെ വലുതാണ്. കൊട്ടാരക്കര ശ്രീധരൻനായരെ വിസ്മരിക്കുന്നത് ചരിത്രത്തെ മറക്കുന്നതിന് തുല്യമാണെന്ന് ചലച്ചിത്ര നടനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി. ശ്രീകുമാർ പറഞ്ഞു. കൊട്ടാരക്കര ശ്രീധരൻനായരുടെ 31ാമത് ചരമ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതുല്യ നടൻ ശ്രീധരൻനായർക്ക് ഉചിതമായ സ്മാരകം സ്ഥാപിക്കാൻ സർക്കാറും നാട്ടുകാരും മുമ്പോട്ടു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷ‍​െൻറ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ധന്യ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം െഎഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡൻറ് പി.എൻ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ, അമ്പലക്കര അനിൽകുമാർ, കൗൺസിലർമാരായ എസ്.ആർ. രമേശ്, മുകേഷ്, ഉണ്ണികൃഷ്ണമേനോൻ, മീരാ ദേവി, കൃഷ്ണൻകുട്ടി നായർ, അമ്പിളി എന്നിവർ സംസാരിച്ചു. ദലിത് ബാലികയെ അയൽവാസി മർദിച്ചതായി പരാതി ---------------------------------------------------------- കൊട്ടാരക്കര : ദലിത് ബാലികയെ അയൽവാസി മർദിച്ചതായി പരാതി. കൊട്ടാരക്കര സദാനന്ദപുരം പ്രദീപ്‌ ഭവനിൽ പ്രീതയുടെ മകൾ ആറാം ക്ലാസുകാരി പാർവതി (12)യെയാണ് അയൽവാസി ഹരീഷ് മർദിച്ചതായി പരാതി ഉയർന്നത്. വീട്ടിലെ മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലി പാർവതിയുടെ വീട്ടുകാരും ഹരീഷും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതി​െൻറ തുടർച്ചയായി കഴിഞ്ഞ ദിവസമുണ്ടായ വഴക്കാണ് മർദനത്തിന് കാരണമായതെന്ന് പാർവതി പറഞ്ഞു. ഇരുവീട്ടുകാരും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ വാക്ക് തർക്കത്തിനിടയിൽ ഹരീഷ് കൈയിൽ കരുതിയിരുന്ന കമ്പ് പാർവതിയുടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുെന്നന്നും കമ്പ് നെഞ്ചത്തുകൊണ്ട് ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിക്കുകയുമായിരുെന്നന്നും വീട്ടുകാർ പറഞ്ഞു. പ്രീതയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് പാർവതി. പ്രീത രണ്ടാമത് വിവാഹം കഴിച്ചതിനെ തുടർന്ന് മുത്തശ്ശിയുടെ സംരക്ഷണയിലാണ് പാർവതി കഴിയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിക്ക് കാര്യമായ പരിക്കൊന്നുമിെല്ലന്നു പറഞ്ഞ് അഡ്മിറ്റ്‌ ചെയ്യാൻ തയാറാകാഞ്ഞത് ആശുപത്രി ജീവനക്കാരും കുട്ടിയുടെ ബന്ധുക്കളുമായി സംഘർഷത്തിന് കാരണമായി. കൊട്ടാരക്കര പൊലീസ്‌ ആശുപത്രിയിലെത്തി കുട്ടിയിൽനിന്ന് മൊഴിയെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story