Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:51 AM IST Updated On
date_range 21 Oct 2017 10:51 AM ISTതെരുവോര ചുമരുകളെ കാൻവാസാക്കി രാജുവിെൻറ ചിത്ര യാത്രകൾ
text_fieldsbookmark_border
--കൊട്ടാരക്കര: നഗരങ്ങളിലെയും തെരുവോരങ്ങളിലെയും ചുമരുകളെ കാൻവാസാക്കി വിസ്മയിപ്പിക്കുകയാണ് രാജു എന്ന കലാകാരൻ. തിരുവനന്തപുരം നെടുമങ്ങാട് ഉഴമലക്കൽ സ്വദേശിയായ രാജു (62) പത്താംവയസ്സിൽ തുടങ്ങിയതാണ് തെരുവോര ചിത്രംവര. തെരുവോരങ്ങളിലെ പാഴ്ച്ചുമരുകളിൽ നിമിഷങ്ങൾ കൊണ്ടാണ് രാജുവിെൻറ കരങ്ങൾ മനോഹര ചിത്രങ്ങൾ തീർക്കുന്നത്. ചിത്രംവരക്കാൻ തെരഞ്ഞെടുക്കുന്ന ചുമരുകളുടെ വശങ്ങളിൽ കിളിർത്തുനിൽക്കുന്ന പാഴ്ച്ചെടികളും ചോക്കും കരിക്കട്ടയും ഉപയോഗിച്ചാണ് ഇദ്ദേഹത്തിെൻറ വര. കേരളം, തമിഴ്നാട്, കർണാടക ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിനടന്ന് നഗരങ്ങളിലും തെരുവോരങ്ങളിലും ഇദ്ദേഹം നിരവധി ചിത്രങ്ങൾ വരച്ച് കാണികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ചിത്രം വരക്കുമ്പോൾ കണ്ടുനിൽക്കുന്നവർ നൽകുന്ന ചില്ലറ തുകകളാണ് രാജുവിെൻറ ഉപജീവനമാർഗം. ഭാര്യയും മകനും കൊച്ചുമക്കളും അടങ്ങുന്നതാണ് രാജുവിെൻറ കുടുംബം. മരപ്പണിക്കാരനാണ് മകൻ. തെൻറ ജീവിതം കൂടുതലും തെരുവോരങ്ങളിലാണെന്ന് പറയുന്ന ഈ കലാകാരൻ വിശേഷ ദിവസങ്ങളിൽ മാത്രമേ വീട്ടിൽ പോകാറുള്ളൂ. വിദ്യാർഥിയെ കച്ചവടക്കാരൻ മർദിച്ചതായി പരാതി കൊട്ടാരക്കര: കുളക്കട ഗവ. വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയെ കച്ചവടക്കാരൻ മർദിച്ചതായി പരാതി. ഏനാത്ത് ഇറങ്ങ്മംഗലം താരാഭവനിൽ മോഹനെൻറയും താരയുടെയും മകൻ അക്ഷയ്ക്കാണ് മർദനമേറ്റത്. സ്കൂളിന് സമീപത്ത് ബേക്കറി നടത്തുന്നയാളാണ് കടയിൽ വെച്ചിരുന്ന കേക്കിനുമേൽ കൈവെച്ചു എന്നാരോപിച്ച് കുട്ടിയെ മർദിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സംഭവം. സ്കൂൾ വിട്ട് കടയിൽ കയറി സാധനംവാങ്ങി തിരിച്ചിറങ്ങിയ അക്ഷയെ കടയിലേക്ക് വിളിച്ചുകയറ്റി മർദിക്കുകയായിരുന്നു. തലക്കും കഴുത്തിനും ചെവിയിലും മുഖത്തും സാരമായി പരിക്കേറ്റ അക്ഷയ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷിതാക്കൾ പുത്തൂർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story