Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:51 AM IST Updated On
date_range 21 Oct 2017 10:51 AM ISTഇടമൺ റെയിൽവേ സ്റ്റേഷനിൽ വാഗൺ എൻജിൻ പാളംതെറ്റി
text_fieldsbookmark_border
പുനലൂർ: പുനലൂർ--ചെങ്കോട്ട പുതിയ ബ്രോഡ്ഗേജ് പാതയിൽ ഇടമൺ റെയിൽവേ സ്റ്റേഷനിൽ വീണ്ടും എൻജിൻ പാളം തെറ്റി. പുതുതായി കമീഷൻ ചെയ്ത പാതയിൽ അടിക്കടി എൻജിൻ പാളം തെറ്റുന്നത് ഇതുവഴിയുള്ള യാത്രയിൽ ആശങ്കയുയർത്തുന്നു. ചെങ്കോട്ടയിൽനിന്ന് മെറ്റലുമായി വന്ന ബോബിൻ വാഗണിെൻറ എൻജിെൻറ മുൻവശത്തെ ഒരു വീലാണ് പാളത്തിൽനിന്ന് പുറത്തായത്. വെള്ളിയാഴ്ച വൈകീട്ട് നാലേകാലോടെയായിരുന്നു അപകടം. എൻജിെൻറ പാളംതെറ്റൽ ഇതുവഴിയുള്ള ട്രെയിൻ സർവിസിനെ ബാധിക്കിെല്ലന്നാണ് അധികൃതർ പറയുന്നത്. പുതിയ പാതയിലൂടെ സർവിസ് ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞപ്പോൾ കഴിഞ്ഞ മേയ് 20ന് യാത്രവണ്ടിയുടെ എൻജിൻ ഇവിടെ പാളം തെറ്റിയത് വിവാദമായിരുന്നു. അന്ന് പാളം തെറ്റിയതിെൻറ 100 മീറ്റർ കിഴക്കാണ് വെള്ളിയാഴ്ച പാളം തെറ്റിയത്. കഴിഞ്ഞ ഒമ്പതിന് ഇപ്പോൾ പാളം തെറ്റിയ ഭാഗം ഉൾെപ്പടെ ഇനി സർവിസ് ആരംഭിക്കാനുള്ള പാതയിൽ എൻജിൻ ഓടിച്ച് സുരക്ഷ ഉറപ്പാക്കിയതാണ്. അന്ന് എൻജിൻ ഓടിച്ചിരുന്ന ന്യൂ-ആര്യങ്കാവിനും ഇടമണിനും ഇടയിലുള്ള ഭാഗത്ത് ശേഷിക്കുന്ന നിർമാണ പ്രവർത്തനത്തിനായി മെറ്റലുമായി വന്നതാണ് എട്ട് വാഗണും എൻജിനും. മെറ്റൽ ഇറക്കിയ ശേഷം എൻജിൻ ഷണ്ടിങ്ങിനായി സ്റ്റേഷനിലേക്ക് വന്നതാണ്. ഈ സമയം ഗുരുവായൂർ പാസഞ്ചർ സ്റ്റേഷനിലുണ്ടായിരുന്നു. പാസഞ്ചർ പുറപ്പെട്ടതിനു ശേഷമാണ് വാഗൺ എൻജിൻ ഷണ്ടിങ്ങിന് എടുത്തത്. ഈ ഭാഗത്ത് പാളം സ്ഥാപിക്കാനായി മണ്ണ് നിറച്ചത് ഇരുത്തിയതാണ് പാളം തെറ്റലിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന. മുമ്പ് ഇവിടെ പാളം തെറ്റിയതും ഇതേ കാരണത്താലായിരുന്നു. അവസാനം ദിവസങ്ങളോളം സർവിസ് നിർത്തിവെച്ചാണ് പാളത്തിെൻറ തകരാർ പരിഹരിച്ചത്. പാളം തെറ്റിയ എൻജിൻ ഉയർത്താനുള്ള ശ്രമം നടന്നുവരുന്നു. അപകട വിവരം അറിഞ്ഞ് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story