Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:51 AM IST Updated On
date_range 21 Oct 2017 10:51 AM ISTഡോ.എം.ആർ. വാസുദേവൻ നമ്പൂതിരിക്ക് ആചാര്യ അവാർഡ്
text_fieldsbookmark_border
തിരുവനന്തപുരം: സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിനും ഗുജറാത്ത് സർക്കാറും ചേർന്ന് ഏർപ്പെടുത്തിയ ആചാര്യ അവാർഡിന് പുനർനവ ആയുർവേദ ആശുപത്രിയുടെ ഡയറക്ടർ ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി അർഹനായി. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ മെഡിസിൻ ശാഖകളിൽ ദേശീയതലത്തിൽ മികവ് പുലർത്തുന്ന അധ്യാപകർക്കാണ് ആചാര്യ അവാർഡ് നൽകുന്നത്. സംസ്ഥാന ആയുർവേദ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറും തിരുവനന്തപുരം ഗവ. ആയുർവേദ കോളജിെൻറ പ്രിൻസിപ്പലുമായിരുന്നു. കായചികിത്സ വിദഗ്ധനായ ഡോ. വാസുദേവൻ നമ്പൂതിരി ആയുഷിെൻറ സ്റ്റേറ്റ് േപ്രാഗ്രാം മാനേജറായി പ്രവർത്തിച്ചിട്ടുണ്ട്. സ്ലോവേനിയ, ജർമനി, സിംഗപ്പൂർ, കാനഡ, യു.എസ്.എ തുടങ്ങിയ സ്ഥലങ്ങളിലെ ലോക ആയുർവേദ സമ്മേളനങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗം പ്രഫസർ ഡോ. സാവിത്രി കൃഷ്ണനാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story