Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:51 AM IST Updated On
date_range 21 Oct 2017 10:51 AM ISTഭക്ഷ്യവിഷബാധയെന്ന്; സ്പെൻസറിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മോശം സാഹചര്യത്തില്‍ പ്രവര്ത്തിെച്ചന്ന് കണ്ടെത്തിയ സ്പെന്‍സര്‍ ജങ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ഒരു ഉദ്യോഗസ്ഥക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയേെറ്റന്ന പരാതിയെ തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷ വിഭാഗം കോഫി ഹൗസില്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. മാംസവും മറ്റ് ഭക്ഷണസാധനങ്ങളും സൂക്ഷിച്ചിരുന്നത് സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു. ഇവിടെ എലിയുടെയും പാറ്റയുടെയും സാന്നിധ്യം ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അടുക്കള ഉള്‍പ്പെടെ സ്ഥലങ്ങള്‍ വൃത്തിഹീനമായിരുന്നു. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന ഫ്രീസറിെൻറ അവസ്ഥയും മോശമെന്ന് കെണ്ടത്തി. മാംസം വാങ്ങിയത് കഴുകാതെ രക്തത്തോടെയായിരുന്നു ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. പല വസ്തുക്കളിലും ലേബലോ എവിടെ നിന്ന് വാങ്ങിയതാണെന്നോ വ്യക്തമാക്കിയിട്ടില്ലായിരുെന്നന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ മാനദണ്ഡ ലംഘനത്തിന് പിഴയീടാക്കുകയും പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ കമീഷണര്‍ വീണ എൻ. മാധവെൻറ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഡെസിഗ്നേറ്റഡ് ഓഫിസര്‍ ഡി. ശിവകുമാറാണ് സ്ഥാപനത്തിെൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയത്. നവീകരണത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഇൻറലിജൻസ് വിഭാഗം അസി. കമീഷണര്‍ എ. സതീഷ്കുമാര്‍, ഭക്ഷ്യ സുരക്ഷ ഓഫിസര്‍മാരായ കെ.പി. ഗൗരീഷ്, ജോണ്‍ വിജയകുമാര്‍, റിസര്‍ച് ഓഫിസര്‍ ജി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോഫി ഹൗസില്‍ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story