Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:51 AM IST Updated On
date_range 21 Oct 2017 10:51 AM ISTകിഴക്കേകോട്ട നോര്‍ത്ത് ബസ്സ്റ്റാൻഡ്: റീസർവേ ക്രമക്കേടിൽ വിജിലൻസ് അേന്വഷണമാവശ്യെപ്പട്ട് എ.െഎ.ടി.യു.സി
text_fieldsbookmark_border
തിരുവനന്തപുരം: കിഴക്കേകോട്ട നോര്‍ത്ത് ബസ്സ്റ്റാൻഡ് പുറമ്പോക്ക് ഭൂമിയാക്കാന്‍ സർവേരേഖകളില്‍ കൈകടത്തൽ നടന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യുസി). ഇതുസംബന്ധിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നൽകി. ചില സ്വകാര്യ ബസ് മുതലാളിമാരുമായി ചേര്‍ന്നാണ് ഉദ്യോഗസ്ഥര്‍ കൃത്രിമരേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. നോര്‍ത്ത് ബസ്സ്റ്റാൻഡിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് ഉടമകളും തമ്മില്‍ ഉയര്‍ന്ന പരാതി പരിഹരിക്കുന്നതിന് കലക്ടര്‍ പരിശോധന നടത്തിയപ്പോള്‍ അംഗീകാരമില്ലാത്ത രൂപരേഖയുമായിട്ടാണ് അധികൃതർ എത്തിയത്. കെ.എസ്.ആര്‍.ടി.സിയുമായി ഭൂമി പങ്കിടുന്ന റോഡ് ഫണ്ട് ബോര്‍ഡോ, പുരാവസ്തു വകുപ്പോ അറിയാതെയാണ് സർവേ ഉദ്യോഗസ്ഥര്‍ പുതിയ രൂപരേഖ തയാറാക്കിയത്. ബസ്ബേ ഉള്‍പ്പെടുന്ന സ്ഥലം പുറമ്പോക്കാക്കുന്നതിനുവേണ്ടി കോട്ടമതിലിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഇല്ലാതാക്കാനാണ് സര്‍വേ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. സംരക്ഷിത സ്മാരകമായ കിഴക്കേകോട്ടയുടെ സംരക്ഷണത്തിനുവേണ്ടി നീക്കിവെച്ചിട്ടുള്ള പുറമ്പോക്ക് ഭൂമി ഇല്ലാതാക്കാന്‍ ശ്രമിച്ചത് ദുരൂഹമാണ്. കോട്ടയോട് ചേര്‍ന്ന് അതിെൻറ അസ്തിവാരവും തൊട്ടടുത്തുള്ള പുരാതനമായ അഴുക്കുചാലും ഉള്‍പ്പെടുന്ന നാലു മീറ്റര്‍ സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കാണെന്ന ഉദ്യോഗസ്ഥര്‍ മറച്ചുെവച്ചു. കെ.എസ്.ആര്‍.ടി.സിക്ക് പട്ടയം ലഭിച്ച ഭൂമി സർവേ രേഖകളിലടക്കം തിരിമറി നടത്തിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണം. ആരോപണവിധേയരായ സർവേ, റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കെ.എസ്.ആര്‍.ടി.സി ഭൂമി അളന്ന് അതിര്‍ത്തി രേഖപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യൂനിയന്‍ ജില്ല സെക്രട്ടറി എസ്.ജെ. പ്രദീപ് പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story