Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യബസ്...

സ്വകാര്യബസ് സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങി

text_fields
bookmark_border
ആറ്റിങ്ങല്‍: അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങി, യാത്രക്കാരന്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുമണ്‍ സ്വദേശി ഭുവനചന്ദ്രനാണ് (55) പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം. ചിറയിന്‍കീഴില്‍നിന്ന് അമിതവേഗത്തില്‍ വന്ന ബസ് രാമച്ചംവിളയില്‍നിന്ന് കാട്ടുമ്പുറത്തേക്ക് പോകുകയായിരുന്ന ഭുവനചന്ദ്ര​െൻറ ബൈക്കില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണതിനാലാണ് ഭുവനചന്ദ്രന്‍ രക്ഷപ്പെട്ടത്. ബസ് സ്‌കൂട്ടറിലേക്ക് പാഞ്ഞുകയറിയ നിലയിലായിരുന്നു. ബസി​െൻറ മരണപ്പാച്ചിലാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഗതാഗതം അരമണിക്കൂര്‍ തടസ്സപ്പെട്ടു. ഫോട്ടോ- ആറ്റിങ്ങല്‍ ചിറയിന്‍കീഴ് റോഡില്‍ രാമച്ചംവിളയില്‍ സ്വകാര്യ ബസിനടിയില്‍പെട്ട സ്‌കൂട്ടര്‍ പുറത്തെടുക്കാനുള്ള ശ്രമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story