Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:48 AM IST Updated On
date_range 21 Oct 2017 10:48 AM ISTവർക്കല ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു
text_fieldsbookmark_border
വർക്കല: ഇടവ മുസ്ലിം എച്ച്.എസിൽ നടന്ന ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം വർക്കല നഗരസഭ വൈസ് ചെയർമാൻ എസ്. അനിജോ ഉദ്ഘാടനം ചെയ്തു. വർക്കല എ.ഇ.ഒ കെ. വിജയകുമാരി അധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്രമേള എൽ.പി വിഭാഗം ഓവറാൾ ചാമ്പ്യൻഷിപ് വെൺകുളം എൽ.വി.യു.പി.എസും രണ്ടാം സ്ഥാനം എം.എം.എം ജി.എൽ.പി.എസ് നെടുങ്ങണ്ടയും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ് ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം ഗവ. എച്ച്.എസ്.എസ് വക്കവും ഗവ. യു.പി.എസ് നിലക്കാമുക്കും പങ്കിട്ടു. എച്ച്.എസ് വിഭാഗം ഓവറാൾ ഗവ. മോഡൽ എച്ച്.എസ്.എസ് വർക്കലയും ഇടവ ലിറ്റിൽഫ്ലവറും പങ്കിട്ടു. രണ്ടാംസ്ഥാനം കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ് നേടി. ഹയർ സെക്കൻഡറി വിഭാഗം ഒാവേറാൾ ഗവ. മോഡൽ എച്ച്.എസ് വർക്കലയും രണ്ടാംസ്ഥാനം ഇടവ ലിറ്റിൽഫ്ലവറും കരസ്ഥമാക്കി. ശാസ്ത്രമേള എൽ.പി വിഭാഗം ഓവറോൾ മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂളും രണ്ടാംസ്ഥാനം വെൺകുളം എൽ.വി.യു.പി.എസും നേടി. യു.പി വിഭാഗത്തിൽ ഗവ. മോഡൽ എച്ച്.എസ് വർക്കല ഒന്നാംസ്ഥാനവും മുടിയാക്കോട് സെൻറ് സെബാസ്റ്റ്യൻസ് യു.പി.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ് വിഭാഗം ഓവേറാൾ പാളയംകുന്ന് ഗവ. എച്ച്.എസ്.എസും രണ്ടാംസ്ഥാനം ജെംനോ മോഡൽ സ്കൂൾ മേൽവെട്ടൂരും നേടി. ഹയർ സെക്കൻഡറി വിഭാഗം ഓവറോൾ മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂളും രണ്ടാംസ്ഥാനം ശിവഗിരി എച്ച്.എസ്.എസും നേടി. സാമൂഹിക ശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഓവറോൾ വെൺകുളം എൽ.വി.യു.പി.എസും മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂളും കായിക്കര ജി.എ.എം എൽ.പി.എസും പങ്കിട്ടു. രണ്ടാംസ്ഥാനം ശ്രീനിവാസപുരം ഗവ. എൽ.പി.എസും കടയ്ക്കാവൂർ എസ്.ആർ.വി എൽ.പി.എസും വക്കം ഗവ. ന്യൂ എൽ.പി.എസും പങ്കിട്ടു. യു.പി വിഭാഗത്തിൽ വെൺകുളം എൽ.വി.യു.പി.എസിന് ഓവറോൾ കരീടവും രണ്ടാംസ്ഥാനം മുടിയാക്കോട് സെൻറ് സെബാസ്റ്റ്യൻസ് യു.പി.എസും നേടി. എച്ച്.എസ് വിഭാഗത്തിൽ ജെംനോ മോഡൽ സ്കൂളിന് ഓവേറാൾ ലഭിച്ചു. രണ്ടാംസ്ഥാനം ഗവ. എച്ച്.എസ്.എസ് ചെറുന്നിയൂരും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ നെടുങ്ങണ്ട എസ്.എൻ.വി എച്ച്.എസ്.എസിന് ഓവറോൾ കിരീടവും രണ്ടാംസ്ഥാനം ജെംനോ മോഡർ സ്കൂളിനും ലഭിച്ചു. പ്രവൃത്തിപരിചയ മേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം വെൺകുളം എൽ.വി.യു.പി.എസും രണ്ടാംസ്ഥാനം വർക്കല ഗവ. എൽ.പി.എസും നേടി. യു.പി വിഭാഗം ഒന്നാംസ്ഥാനം എൽ.വി.യു.പി.എസ് വെൺകുളവും രണ്ടാം സ്ഥാനം എ.എം.യു.പി.എസ് അയിരൂരും നേടി. എച്ച്.എസ് വിഭാഗത്തിൽ എടവ മുസ്ലിം എച്ച്.എസിന് ഓവറോൾ കിരീടവും രണ്ടാംസ്ഥാനം പാളയംകുന്ന് ഗവ. എച്ച്.എസ്.എസിനും ലഭിച്ചു. ഹയർ സെക്കൻഡറി വിഭാഗം ഒന്നാംസ്ഥാനം നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസിനും രണ്ടാംസ്ഥാനം ഇടവ മുസ്ലിം എച്ച്.എസിനും ലഭിച്ചു. എക്സിബിഷൻ വിഭാഗത്തിൽ വർക്കല ഗവ. എൽ.പി.ജി.എസ് ഒന്നാംസ്ഥാനവും മാമ്പള്ളി സെൻറ് അലോഷ്യസ് എൽ.പി.എസ് രണ്ടാംസ്ഥാനവും നേടി. യു.പി വിഭാഗത്തിൽ വെൺകുളം എൽ.വി.യു.പി.എസ് ഒന്നാം സ്ഥാനവും കുരക്കണ്ണി എസ്.വി.യു.പി.എസ് രണ്ടാംസ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ നടയറ എച്ച്.എസിന് ഒന്നാംസ്ഥാനം ലഭിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനം ഇടവ മുസ്ലിം എച്ച്.എസും രണ്ടാംസ്ഥാനം വെട്ടൂർ ഗവ. എച്ച്.എസും നേടി. ഉപജില്ല ഐ.ടി മേള യു.പി വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസും പാളയംകുന്ന് ഗവ. എച്ച്.എസ്.എസും ഒന്നാംസ്ഥാനം പങ്കിട്ടു. രണ്ടാംസ്ഥാനം മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂൾ നേടി. എച്ച്.എസ് വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ് പി.ബി.എച്ച്.എസ് ഒന്നാംസ്ഥാനവും പാളയംകുന്ന് ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്.എൻ.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട ഒന്നാംസ്ഥാനവും ഇടവ ലിറ്റിൽഫ്ലവർ രണ്ടാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story