Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:48 AM IST Updated On
date_range 21 Oct 2017 10:48 AM ISTമുരുകെൻറ മരണം: ആരോഗ്യവകുപ്പ് സെക്രട്ടറി നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ മുരുകൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് പോലും സമർപ്പിക്കാതെ ആരോഗ്യവകുപ്പ് സെക്രട്ടറി നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷെൻറ വിമർശനം. മുരുകെൻറ മരണത്തിന് ഉത്തരവാദി ആരോഗ്യവകുപ്പാണെന്ന പൊലീസ് റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി പ്രതികരിക്കാതെയും മറുപടിനൽകാതെയും മാറിനിൽക്കുന്നത് ഗൗരവത്തോടെ കാണുന്നതായി കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നവംബർ അഞ്ചിന് മുമ്പ് റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കേസ് നവംബർ ഒമ്പതിന് പരിഗണിക്കും. ആഗസ്റ്റ് 31, സെപ്റ്റംബർ 20, ഒക്ടോബർ 17 തീയതികളിൽ കേസ് പരിഗണിച്ചിരുന്നു. റിപ്പോർട്ട് നൽകണമെന്ന് മൂന്നുവട്ടം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകി. എന്നിട്ടും റിപ്പോർട്ട് നൽകിയില്ല. അപകടത്തിൽപെടുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശനനിർദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു സാഹചര്യം പരിശോധിച്ച് പരിഹാരം കാണേണ്ട ബാധ്യത ആരോഗ്യവകുപ്പിനുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. പി.കെ. രാജു, രംഗനാഥൻ മനോഹർ, അബ്ദുൽ ബഷീർ എന്നിവരുടെ പരാതികളിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story