Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:48 AM IST Updated On
date_range 21 Oct 2017 10:48 AM ISTസംവാദത്തിൽനിന്ന് ബി.ജെ.പി ഒളിച്ചോടുെന്നന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണ് ചൂഴ്ന്നെടുക്കുമെന്നും കൈ വെട്ടുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം അക്രമത്തിെൻറയും സംഘർഷത്തിെൻറയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയതിൽ സന്തോഷമുെണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന വിഷയത്തിൽ സംവാദത്തിന് തയാറുണ്ടോയെന്ന ബി.ജെ.പി ദേശീയ അധ്യക്ഷെൻറ വെല്ലുവിളി കേരളം ഏറ്റെടുക്കുകയും സംവാദത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുെണ്ടങ്കിലും അതിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ബി.ജെ.പിയിൽ നിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രപതിയും നിരവധി കേന്ദ്രമന്ത്രിമാരും കേരളത്തിെൻറ പുരോഗതിയെക്കുറിച്ച് ഇവിടെ വന്ന് മതിപ്പ് പ്രകടിപ്പിച്ചവരാണ്. ഏക ബി.ജെ.പി എം.എൽ.എക്കോ ഇവിടെ നിന്നുള്ള രാജ്യസഭ അംഗത്തിനോ കേരളത്തിെൻറ പുരോഗതിയെക്കുറിച്ച് സംശയമില്ല. അവർ യാഥാർഥ്യങ്ങൾ അംഗീകരിച്ച് സർക്കാറിനെ പ്രശംസിച്ചിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പി നേതൃത്വമാണ് ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ടുവന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിപ്പിച്ചത്. അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും കുമ്മനം രാജശേഖരൻ തയാറാകണം. തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടുവന്ന നേതാക്കൾക്ക് കേരളത്തിെല ശാന്തിയും ക്രമസമാധാന ഭദ്രതയും പുരോഗതിയും ബോധ്യപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന സ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾ ഉണ്ടാകുമ്പോൾ നിരോധനാജ്ഞയും ഇൻറർനെറ്റ് നിരോധനവും അറസ്റ്റുകളും മറ്റും കൊണ്ടാണ് നേരിടുന്നത്. ഈ പ്രകോപനയാത്രക്കുപോലും സമാധാനപരമായി കടന്നുപോകാൻ കഴിഞ്ഞതിൽ സംസ്ഥാന സർക്കാറിെൻറയും ജനതയുടെയും ഉന്നതമായ നിലവാരമാണ് പ്രകടമായത്. വികസന ചർച്ചയെക്കുറിച്ച് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ല. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത്, സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും പദ്ധതികളും നികുതി വിഹിതവും കേന്ദ്രത്തിെൻറ സൗജന്യമാണ് എന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ബി.ജെ.പിയിൽനിന്ന് ക്രിയാത്മകമായ നിലപാട് പ്രതീക്ഷിക്കാനാവില്ല. കേരളത്തിെൻറ ആവശ്യങ്ങളും അവകാശങ്ങളും നേടാൻ ശക്തമായി ഇടപെടുന്നതോടൊപ്പം പുരോഗതി ലക്ഷ്യമിട്ട് കേന്ദ്രവുമായി ഊഷ്മളബന്ധം നിലനിർത്തുന്നതിനുമാണ് സംസ്ഥാന സർക്കാർ താൽപര്യപ്പെടുന്നത്, അതാണ് ചെയ്യുന്നതും. അത്തരം അന്തരീക്ഷം ബി.ജെ.പിക്ക് അലോസരമാകുന്നതുകൊണ്ടാണോ, കേരളത്തിെൻറ വിഷയങ്ങളുമായി ഔദ്യോഗികമായി ചെല്ലുമ്പോൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുവാദം പോലും തുടരെ നിഷേധിക്കുന്നെതന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ രാഷ്ട്രീയ ശത്രുത സംസ്ഥാനത്തിനെതിരെ സൃഷ്ടിക്കാൻ ബി.ജെ.പി കേരള ഘടകം ശ്രമിക്കുന്നുണ്ടോ എന്ന് പറയേണ്ടത് കുമ്മനമാണെന്നും പിണറായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story