Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ. ശ്രീനിവാസൻ...

എൻ. ശ്രീനിവാസൻ ചരമവാർഷികം

text_fields
bookmark_border
തിരുവനന്തപുരം: എസ്.ആർ.പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായ എൻ. ശ്രീനിവാസ​െൻറ 29ാമത് ചരമ വാർഷികാചരണം സംസ്ഥാന ചെയർമാൻ എ.എൻ. േപ്രംലാൽ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സ്റ്റഡി സർക്കിൾ പ്രസിഡൻറ് എൻ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. മംഗലത്തുകോണം ചന്ദ്രബാബു, എൻ. ശ്രീകുമാർ, നരുവാമൂട് കെ. കുമാർ എന്നിവർ സംസാരിച്ചു. ചടുലമായ പ്രവർത്തനങ്ങളിലൂടെ മുന്നേറിയ നേതാവായിരുന്നു റോസമ്മ പുന്നൂസ് -പി. തിലോത്തമൻ തിരുവനന്തപുരം: ചടുലമായ പ്രവർത്തനങ്ങളിലൂടെ മുന്നേറിയ നേതാവായിരുന്നു റോസമ്മ പൂന്നൂസെന്ന് മന്ത്രി തിലോത്തമൻ. സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ റോസമ്മ പുന്നൂസി​െൻറ സ്മരണാർഥം ആരംഭിക്കുന്ന സ്മാരക ഗ്രന്ഥശാലയിലെ അംഗത്വ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആജീവനാന്ത അംഗത്വം സ്വീകരിച്ച മന്ത്രി ഗ്രന്ഥശാലയിലേക്ക് 25 പുതിയ മലയാള പുസ്തകങ്ങൾ നൽകി. പതിനായിരത്തിലധികം പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബറിലാണ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം. ചടങ്ങിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി. വിജയമ്മ, ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, നന്ദകുമാർ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി സജികുമാർ എന്നിവർ പങ്കെടുത്തു. പി. വിജയമ്മ സ്വാഗതവും കെ. രവികുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story