Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:52 AM IST Updated On
date_range 20 Oct 2017 10:52 AM ISTതാജ്മഹൽ അല്ല, ഷാജഹാനാണ് ചിലർക്ക് പ്രശ്നം ^പിണറായി
text_fieldsbookmark_border
താജ്മഹൽ അല്ല, ഷാജഹാനാണ് ചിലർക്ക് പ്രശ്നം -പിണറായി തിരുവനന്തപുരം: ലോകാത്ഭുതമായ താജ്മഹൽ അല്ല, ഷാജഹാൻ എന്ന പേരാണ് ചിലർക്ക് പ്രശ്നമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗവ. പ്രസസ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജഹാനും മുംതാസും ഉൾപ്പെടുന്ന താജ്മഹലിെൻറ ചരിത്രം അത്തരക്കാർക്ക് സഹിക്കാനാകുന്നില്ല. ഉത്തർപ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ പോലും താജ്മഹൽ ഇടംപിടിക്കാതെ പോയത് അതുകൊണ്ടാണ്. ചരിത്രവും യാഥാർഥ്യവുമൊന്നും ഇക്കൂട്ടർക്ക് ബാധകമേയല്ല. താജ്മഹലിനെതിരായ നീക്കം ഒറ്റപ്പെട്ടതായി കാണരുത്. രാജ്യത്ത് സംഘ്പരിവാർ സൃഷ്ടിക്കുന്ന അസഹിഷ്ണുതയുടെ തുടർച്ചയാണിതെല്ലാം. സംഘ്പരിവാർ നടത്തുന്ന വെറുപ്പിെൻറ രാഷ്ട്രീയവുമായി ചേർത്താണ് ഇതിനെ കാണേണ്ടത്. ഒരു പ്രത്യേക വിഭാഗത്തിെൻറ അടുക്കളയിൽ കയറിയാണ് അസഹിഷ്ണുതയുടെ തുടക്കം. ആളുകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയാണ് അവരുടെ ലക്ഷ്യം. ഇതൊന്നും നടക്കാത്തതിനാലാണ് കേരളത്തിനെതിരെ അപവാദ പ്രചാരണം നടത്തുന്നത്. എന്തൊക്കെ മണ്ടത്തമാണ് കേന്ദ്രമന്ത്രിമാരും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഇവിടെ വന്ന് വിളമ്പിയത്. സംഘ്പരിവാറിെൻറ അൽപത്തം എല്ലാവർക്കും ബോധ്യമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെ.എസ്. സുനിൽകുമാർ, എം.എസ്. ബിജുകുട്ടൻ, കെ. മോഹനൻ, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. ഇ.ജി. മോഹനൻ സ്വാഗതവും പി. സാജു നന്ദിയും പറഞ്ഞു. യൂനിയെൻറ പുതിയ ഭാരവാഹികൾ: വൈക്കം വിശ്വൻ (പ്രസി.), വി. ശിവൻകുട്ടി (ജന. സെക്ര.), എസ്. മോഹനകുമാരൻ നായർ, വി. വേണുഗോപാൽ, പി.കെ. ദിനേശ്, പി.പി. ഉഷാകുമാരി, ജെ. ആത്തിക്കബീവി (വൈസ്. പ്രസി.), എ. ഷാജഹാൻ, പി. സജു (സെക്ര.), എസ്. നളിനകുമാർ (ട്രഷ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story