Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:52 AM IST Updated On
date_range 20 Oct 2017 10:52 AM ISTക്ഷേമപെൻഷൻ: പുതിയ അപേക്ഷകളുടെ നടപടിക്രമം തടസ്സപ്പെട്ടു
text_fieldsbookmark_border
ഓച്ചിറ: 60 വയസ്സ് കഴിഞ്ഞവർക്കും അവശത അനുഭവിക്കുന്നവർക്കും സർക്കാർ നൽകുന്ന ക്ഷേമ പെൻഷനുകളുടെ വിഭാഗത്തിൽ പുതിയ അപേക്ഷകർക്ക് വിലക്ക്. ഇതിെൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഒാൺലൈൻ സംവിധാനം ആറു മാസമായി പ്രവർത്തിക്കുന്നില്ല. ക്ഷേമ പെൻഷനുകളുടെ അപേക്ഷ അതത് ഗ്രാമപഞ്ചായത്തുകളിലാണ് സ്വീകരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ച് അർഹരായവർക്ക് പെൻഷനുകൾ അനുവദിക്കും. കമ്മിറ്റി പാസാക്കുന്ന അപേക്ഷ കമ്പ്യൂട്ടറിൽ ഡേറ്റാ എൻട്രി ചെയ്ത് പഞ്ചായത്ത് സെക്രട്ടറി അവരവരുടെ പാസ്വേഡും ഐ.ഡി നമ്പറും ഉപയോഗിച്ച് അംഗീകാരം നൽകി പഞ്ചായത്ത് ഡയറക്ടേററ്റിലേക്ക് അയക്കും. ഇതിനുള്ള സൈറ്റ് തടസ്സപ്പെട്ട് കിടക്കുകയാണെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. അർഹരായവർ അന്വേഷണങ്ങളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയാണ്. കൂടുതൽ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് സർക്കാർ ഈ സൈറ്റ് ബ്ലോക്ക് ചെയ്തതെന്ന് പ്രതിപക്ഷം പറയുേമ്പാഴും ഒരു വിശദീകരണവും ബന്ധപ്പെട്ട ഡയറക്ടറേറ്റിൽനിന്ന് ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story