Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:52 AM IST Updated On
date_range 20 Oct 2017 10:52 AM ISTഅയ്യപ്പഭക്ത മഹാസംഗമം 23ന്
text_fieldsbookmark_border
കൊട്ടാരക്കര: ഭാരതീയ ഹിന്ദു ആചാര്യസഭ സംസ്ഥാന കൗണ്‍സിൽ ആഭിമുഖ്യത്തില്‍ 23ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം തീര്‍ഥപാദ മണ്ഡപത്തില്‍െവച്ച് ദേശീയ അയ്യപ്പഭക്ത മഹാസംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. മഹാസംഗമം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപ പ്രകാശനം നടത്തും. സംസ്ഥാന പ്രസിഡൻറ് വിജയകുമാര്‍ കോവിലകം അധ്യക്ഷത വഹിക്കും. സംഗമത്തില്‍െവച്ച് ശബരിമല തന്ത്രി കണ്ഠരര് താഴ്മണ്‍മഠം മഹേഷ് മോഹനര്‍ക്ക് പ്രഥമ മകരജ്യോതി പുരസ്‌കാരം സമര്‍പ്പിക്കും. ചടങ്ങില്‍ തന്ത്രി മുഖ്യന്മാരെയും ആചാര്യശ്രേഷ്ഠന്മാരെയും ഗുരുസ്വാമിമാരെയും ആദരിക്കും. വാർത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡൻറ് വിജയകുമാര്‍ കോവിലകം, ജനറല്‍ സെക്രട്ടറി ബിനു ആര്‍.കുമാര്‍ വെട്ടിക്കവല, ദേശീയ ജനറല്‍ സെക്രട്ടറി അനീഷ് കാവില്‍, വെച്ചൂച്ചിറ ഹരിപ്രസാദ്, രാജേഷ് വി.ദേവ്, മധു അഷ്ഠപതി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story