Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരകാണാതെ ഫിഷ് ലാൻഡിങ്​...

കരകാണാതെ ഫിഷ് ലാൻഡിങ്​ സെൻറർ പുനര്‍നിർമാണം

text_fields
bookmark_border
ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ കടലാക്രമണത്തില്‍ തകര്‍ന്ന ഫിഷ് ലാൻഡിങ് സ​െൻററി​െൻറ പുനര്‍നിർമാണത്തിന് നടപടിയില്ല. കെട്ടിടം പ്രദേശവാസികള്‍ക്ക് ഭീഷണിയാകുകയാണ്. 1,10,00,000 രൂപ ചെലവഴിച്ച് നിർമിച്ച ഫിഷ് ലാൻഡിങ് സ​െൻററാണ് ഒരുവര്‍ഷം മുമ്പ് കടലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റുപകരണങ്ങളും നശിച്ചിരുന്നു. നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ക്കുള്ളിലാണ് സ​െൻറര്‍ തകര്‍ന്നത്. തുടര്‍ച്ചയായ തിരതല്ലലില്‍ ബലക്ഷയം സംഭവിച്ച കെട്ടിടത്തി​െൻറ തറയിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് കടലിലേക്ക് പതിക്കുകയായിരുന്നു. ഇതി​െൻറ താഴ്ഭാഗം പൂര്‍ണമായും കടലെടുത്തു. കോണ്‍ക്രീറ്റ് ബീമുകളും തകര്‍ന്നു. പല ഭാഗങ്ങളിലായി ബീമുകള്‍ ചരിഞ്ഞ് കോണ്‍ക്രീറ്റ് മേല്‍ക്കൂര വളഞ്ഞനിലയിലാണ്. ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. ഇതിനോട് ചേർന്ന് നിരവധി കുടിലുകള്‍ തീരത്തുണ്ട്. മത്സ്യത്തൊഴിലാളികളും തദ്ദേശീയരും നടന്നുപോകുന്നതും ഈ കെട്ടിടത്തിന് സമീപത്തുകൂടിയാണ്. ഇതിലേക്കുള്ള കോണ്‍ക്രീറ്റ് റോഡും തകര്‍ന്നിരുന്നു. സ്റ്റോറേജ് റൂമും അപകടാവസ്ഥയിലാണ്. തീരദേശ വികസന കോർപറേഷ​െൻറ സഹായത്തോടെയായിരുന്നു നിർമാണം. കോടികള്‍ ചെലവഴിച്ചത് കണക്കില്‍ മാത്രമാണെന്ന് അന്നുതന്നെ ആരോപണമുയർന്നിരുന്നു. ഇതു ശരിവെക്കുന്നതായിരുന്നു സ​െൻററി​െൻറ തകര്‍ച്ച. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും വിജിലന്‍സ് ഡി.ജി.പിയായിരുന്ന ജേക്കബ് തോമസ് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പുനര്‍നിർമിച്ച് ഉപയോഗപ്രദമാക്കി‍യില്ലെങ്കിൽ പൊളിച്ചുനീക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് തദ്ദേശീയരുടെ ആവശ്യം. ഫോട്ടോ- തകര്‍ന്ന് അപകടാവസ്ഥയിലായ അഞ്ചുതെങ്ങ് ഫിഷ്‌ ലാൻഡിങ് സ​െൻറര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story