Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM IST'വെയിൻ വ്യൂവറു'മായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsbookmark_border
തിരുവനന്തപുരം: രക്തം എടുക്കാനും മരുന്ന് കുത്തിവെക്കാനും െവയിൻ (ഞരമ്പ്) കണ്ടുപിടിക്കാനുമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ . െവയിൻ കിട്ടാത്തതിനാൽ ആവർത്തിച്ച് സൂചി കുത്തുന്നതും രക്തക്കുഴലിലല്ലാത്ത ഭാഗത്ത് സൂചി കയറ്റുന്നതും സർവസാധാരണമാണ്. ത്വക്കിന് അടിഭാഗത്ത് മറഞ്ഞു കിടക്കുന്ന രക്തക്കുഴലുകളുടെ സ്ഥാനം നിർണയിക്കുന്നത് പ്രത്യേകിച്ചും കുട്ടികളിൽ വളരെ പ്രയാസമാണ്. കുട്ടികളുടെ രക്തക്കുഴലുകൾ കനംകുറഞ്ഞതും പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമാണ്. വികസിതരാജ്യങ്ങൾ വെയിൻ വ്യൂവർ ഉപയോഗിക്കുന്ന രീതി വളരെ സാധാരണമാണ്. ഉയർന്ന ചെലവ് കാരണം ഇന്ത്യയിൽ ഇതുവരെയും പ്രാവർത്തികമായിരുന്നില്ല. കേന്ദ്രസർക്കാറിെൻറ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ, മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുകയും കമ്പോളത്തിലെത്തിക്കുകയും ചെയ്യുന്നതിൽ ദീർഘകാല പാരമ്പര്യമുള്ള ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയാണ് വെയിൻ വ്യൂവറുമായി രംഗത്ത് വന്നിരിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതും അനായാസം ഉപയോഗിക്കാവുന്നതുമാണിത്. ചെലവുകുറഞ്ഞതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്നതുമായ ചിത്ര വെയിൻ വ്യൂവർ വളരെ കൃത്യമായി വെയിനുകളുടെ സ്ഥാനം നിർണയിക്കും. വളരെ ശക്തികുറഞ്ഞ ഇൻഫ്രാറെഡ് രശ്മികളാണ് ത്വക്കിെൻറ ഉപരിതലം പ്രകാശിപ്പിക്കുന്നതിന് ഈ ഉപകരണത്തിൽ ഉപയോഗിക്കുന്നത്. രക്തവും കോശങ്ങളും ഇൻഫ്രാറെഡ് രശ്മികൾ ആഗിരണം ചെയ്യുന്നതിലുള്ള വ്യത്യാസം നോക്കിയാണ് ഇതിെൻറ പ്രവർത്തനം. ഇൗ രശ്മികൾ വളരെ ശക്തികുറഞ്ഞതും ശരീരത്തിന് ഹാനികരമല്ലാത്തതുമാണ്. എൻജിനീയർമാരും ഡോക്ടർമാരും അടങ്ങുന്ന സംഘം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഒക്ടോബർ 14ന് അഗാപ്പെ ഡയഗ്നോസ്റ്റിക് എന്ന സ്ഥാപനത്തിന് വാണിജ്യവത്കരണത്തിനായി കൈമാറി. താങ്ങാവുന്ന ചെലവിൽ പൊതുജനങ്ങൾക്ക് ഈ ഉപകരണം ഉടൻ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story