Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM ISTറെഡ്ക്രോസിൽ അഞ്ചുമാസമായി ശമ്പളമില്ല; സ്ഥലംമാറ്റം അനധികൃതമെന്ന് ജീവനക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കേരള ബ്രാഞ്ചില്‍ അഞ്ചുമാസമായി ശമ്പളമില്ലെന്ന് ജീവനക്കാര്‍. ഇതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലിരിക്കുന്ന സ്ഥാപനത്തിൽനിന്ന് ഏതാനും ജീവനക്കാരെ വിവിധ ജില്ലകളിലേക്ക് അന്യായമായി സ്ഥലംമാറ്റിയെന്നും ആരോപണമുയർന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഒപ്പിട്ട് അയച്ച സ്ഥലംമാറ്റ ഉത്തരവ് അനധികൃതമാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ജോയൻറ് സെക്രട്ടറി നാന്‍സി പ്രഭാകര്‍, പബ്ലിക് റിലേഷന്‍സ് അസി. ബി. ബിജു, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ലത സുരേഷ്, ചെയര്‍മാെൻറ പേഴ്‌സനല്‍ അസി. ബോബി റോബിന്‍സണ്‍, അരുണ്‍ ജി. രാജൻ എന്നിവരെയാണ് വിവിധ ജില്ലകളിലേക്ക് മാറ്റിയത്. തപാലിലൂടെ വന്ന കത്ത് സൂപ്രണ്ട് മുഖേന ഏറ്റുവാങ്ങിയപ്പോഴാണ് സ്ഥലംമാറ്റ ഉത്തരവാണെന്ന് മനസ്സിലായതെന്ന് അവര്‍ പറയുന്നു. റെഡ്ക്രോസിെൻറ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതിനാല്‍ അഞ്ചുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികള്‍ക്ക് യഥാസമയം പരീക്ഷ നടത്തിയാല്‍ മാത്രമേ അവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കൂ. എന്നാല്‍, ബാങ്ക് അക്കൗണ്ട് തുറക്കാനാകാത്തതിനാല്‍ പരീക്ഷ നടത്തിപ്പ് സാധ്യമാകുന്നില്ലെന്നും ജീവനക്കാര്‍ പരാതിയില്‍ പറയുന്നു. റെഡ്ക്രോസിെൻറ നിലവിലെ സാഹചര്യം സംബന്ധിച്ച് മാനേജിങ് കമ്മിറ്റി ചര്ച്ചചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ജീവനക്കാരെ വിവിധ ജില്ലകളിലേക്ക് പുനര്‍വിന്യസിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ ജില്ലകളിലേക്ക് പുനര്‍വിന്യസിപ്പിച്ച ജീവനക്കാരുടെ വേതനം അതത് ജില്ല ബ്രാഞ്ചുകള്‍ നല്‍കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് കൈപ്പറ്റി ഏഴു ദിവസത്തിനകം ജീവനക്കാര്‍ അതത് ജില്ല ഓഫിസുകളില്‍ ജോലിയില്‍ പ്രവേശിക്കണം. ഈ സാഹചര്യത്തില്‍ റെഡ്‌ക്രോസ് പ്രസിഡൻറായ ഗവര്‍ണറും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെട്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും കൂട്ട സ്ഥലംമാറ്റം നിര്‍ത്തിവെപ്പിക്കാനും നടപടിയെടുക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story