Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM ISTപാറശ്ശാലയിലെ എ.ടി.എമ്മുകൾ പ്രവർത്തനരഹിതം- പ്രവർത്തനമുള്ളവയിൽ പണമില്ല
text_fieldsbookmark_border
പാറശ്ശാല: പാറശ്ശാലയിലെ മിക്ക എ.ടി.എമ്മുകളും പ്രവർത്തനരഹിതം. പ്രവർത്തനമുള്ളവയിൽ പണമില്ലാത്തതുകാരണം എ.ടി.എമ്മിൽ എത്തുന്നവർ നിരാശരായി മടങ്ങുന്നു. വിവിധ ബാങ്കുകളുടെ പത്തോളം എ.ടി.എമ്മുകളാണ് പാറശ്ശാലയിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ മിക്കവയും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. പാറശ്ശാല ആശുപത്രി ജങ്ഷന് സമീപത്തെ സെൻട്രൽ ബാങ്ക് എ.ടി.എം അടച്ചുപൂട്ടി. പോസ്റ്റ് ഓഫിസിന് സമീപം സ്ഥിതി ചെയ്യുന്ന എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ പൂട്ടിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇന്ത്യൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകൾ ഒരാഴ്ചയായി ഉച്ചക്കുശേഷം പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്ന എ.ടി.എമ്മുകളിൽ ചെല്ലുമ്പോൾ പണമില്ലാത്തത് കാരണം ഇടപാടുകാർ നിരാശരായി മടങ്ങുകയാണ്. പാറശ്ശാലയിൽ മുപ്പതോളം സർക്കാർ ഒാഫിസുകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും മൾട്ടി സ്പെഷാലിറ്റി ആശുപത്രികളും താലൂക്ക് ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരും ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നവരും ഇവിടെയെത്തുന്നുണ്ട്. ഇവരെല്ലാം അടിയന്തരമായി പണം ആവശ്യം വന്നാൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എ.ടി.എമ്മുകളെയാണ്. നിലവിൽ ഇടപാടുകാർ ബാങ്കുകളിൽ എത്തിയാണ് പണം പിൻവലിക്കുന്നത്. ചെറിയ തുകകൾ പിൻവലിക്കുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. ചെറിയ തുകക്കുവേണ്ടി ബാങ്കിൽ എത്തി ടോക്കൺ എടുത്ത് കാത്തിരിക്കയാണ് പതിവ്. അടിയന്തരമായി അധികൃതർ ഇടപെട്ട് എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനം സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ് ഫോട്ടോ .. പാറശ്ശാലയിൽ അടച്ചുപൂട്ടിയ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story