Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM ISTജലശ്രീ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകും
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്തിെൻറ ജലസുരക്ഷ പദ്ധതിയായ ജലശ്രീക്കുവേണ്ട സാങ്കേതികസഹായം നൽകുന്നതിനുള്ള ഗ്രൂപ്പുകൾക്ക് ജില്ലതലത്തിൽ പരിശീലനം നൽകും. കിണർ റീചാർജിങ് നടത്തുന്നതിനുള്ള ഗ്രൂപ്പുകൾക്കാണ് ആദ്യഘട്ട പരിശീലനം. അതത് പഞ്ചായത്തിെൻറ എൽ.എസ്.ജി.ഡി അസിസ്റ്റൻറ് എൻജിനീയർ, ഒരു ഓവർസിയർ, എം.ജി.എൻ.ആർ.ഇ.ജി.എസ് അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ, ഓരോ പഞ്ചായത്തിൽനിന്നും രണ്ട് പ്ലംബർമാർ എന്നിവർ ഉൾപ്പെട്ടതാണ് ഗ്രൂപ്. വാമനപുരം, കിളിമാനൂർ, പോത്തൻകോട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്കും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കും 24ന് രാവിലെ 10ന് ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലാണ് പരിശീലനം. വർക്കല, ചിറയിൻകീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്കും വർക്കല മുനിസിപ്പാലിറ്റിക്കും 25ന് രാവിലെ 10ന് ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിലും വെള്ളനാട്, നെടുമങ്ങാട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്കും നെടുമങ്ങാട് മുനിസിപ്പാലിറ്റിക്കും വെള്ളനാട് ഹയർസെക്കൻഡറി സ്കൂളിൽ 26ന് രാവിലെ 10 മുതലുമാണ് പരിശീലനം. നേമം, അതിയന്നൂർ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്കും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്കും 27ന് രാവിലെ 10ന് ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിലും പാറശ്ശാല, പെരിങ്കടവിള ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്ക് 28ന് രാവിലെ 10ന് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂളിലും പരിശീലനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story