Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലശ്രീ: ...

ജലശ്രീ: ഗ്രൂപ്പുകൾക്ക് ജില്ലതലത്തിൽ പരിശീലനം നൽകും

text_fields
bookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്തി​െൻറ ജലസുരക്ഷ പദ്ധതിയായ ജലശ്രീക്ക് സാങ്കേതിക സഹായം നൽകുന്നതിനുള്ള ഗ്രൂപ്പുകൾക്ക് പരിശീലനം നൽകും. കിണർ റീചാർജിങ് നടത്തുന്നതിനുള്ള ഗ്രൂപ്പുകൾക്കാണ് ആദ്യഘട്ട പരിശീലനം. അതത് പഞ്ചായത്തി​െൻറ എൽ.എസ്.ജി.ഡി അസിസ്റ്റൻറ് എൻജിനീയർ, എം.ജി.എൻ.ആർ.ഇ.ജി.എസ് അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ, ഓരോ പഞ്ചായത്തിൽനിന്ന് രണ്ട് പ്ലംബർമാർ എന്നിവർ ഉൾപ്പെട്ടതാണ് ഗ്രൂപ്. വാമനപുരം, കിളിമാനൂർ, പോത്തൻകോട് എന്നീ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്കും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കും 24ന് ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലാണ് പരിശീലനം. വർക്കല, ചിറയിൻകീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്കും വർക്കല മുനിസിപ്പാലിറ്റിക്കും 25ന് ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിലും വെള്ളനാട്, നെടുമങ്ങാട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്കും നെടുമങ്ങാട് മുനിസിപ്പാലിറ്റിക്കും വെള്ളനാട് ഹയർ സെക്കൻഡറി സ്കൂളിൽ 26നും പരിശീലനം നൽകും. നേമം, അതിയന്നൂർ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകൾക്കും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്കും 27ന് ബാലരാമപുരം ഹയർ സെക്കൻഡറി സ്കൂളിലും പാറശ്ശാല, പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകൾക്ക് 28ന് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂളിലും പരിശീലനം നൽകും. രാവിലെ 10 മുതലാണ് പരിശീലനം. ജലശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ജലസഭകളും പഞ്ചായത്ത്തല സംഘാടക സമിതി രൂപവത്കരണവും 20ന് മുമ്പ് പൂർത്തീകരിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story