Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM ISTആറ്റുമൺപുറം ആദിവാസി ഉൗരിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക കൃഷിനാശം
text_fieldsbookmark_border
വിതുര: ആറ്റുമൺപുറം ആദിവാസി ഉൗരിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷിയിടം നശിപ്പിച്ചു. ബോധി പുരുഷ സംഘത്തിെൻറ അര ഏക്കർ വാഴത്തോട്ടം നശിപ്പിച്ചവയിൽ ഉൾപ്പെടും. മരച്ചീനി, ചേന, കസ്തൂരി മഞ്ഞൾ, ചേമ്പ്, കാച്ചിൽ തുടങ്ങി രണ്ടരയേക്കറോളം പ്രദേശത്തെ കാർഷിക വിളകളാണ് ആനക്കൂട്ടം ചവിട്ടിമെതിച്ചത്. ആറ്റുമൺപുറം, കൊണ്ടമരുതുംമൂട് ഉൗരുകളിലെ തടവഴികളിൽ ആനക്കൂട്ടത്തിെൻറ സാന്നിധ്യമുള്ളതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകാനാകുന്നില്ല. കഴിഞ്ഞ ദിവസം കുട്ടിയാനയടക്കം ആനകൾ പ്രദേശത്ത് എത്തിയതായി ആദിവാസികൾ പറഞ്ഞു. രണ്ട് ഉൗരുകളിലുള്ള നാൽപതോളം കുടുംബങ്ങൾ പകൽപോലും വഴിനടക്കാനാവാത്തവിധം ഭീതിയിലാണ്. റോഡുകൾ പൊട്ടിപ്പൊളിഞ്ഞതിനാൽ ഒാേട്ടാകളൊന്നും സവാരി വരാറില്ല. തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടില്ല. പരാതിപ്പെട്ടാലും വനം അധികൃതർ തിരിഞ്ഞ്നോക്കാറില്ലത്രേ. ആനക്കിടങ്ങുകൾ ഇല്ലാത്തത് വന്യമൃഗശല്യം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്. സോളാർ വേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാലോട് വനം റെയ്ഞ്ച് ഒാഫിസിൽ നിവേദനം നൽകി ഒരുവർഷം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് നാട്ടുകാരനായ രാധാകൃഷ്ണൻ പറഞ്ഞു. കാപ്ഷൻ ആറ്റുമൺപുറത്ത് കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story