Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:18 AM GMT Updated On
date_range 20 Oct 2017 5:18 AM GMTസർവേയർമാർക്ക് കൂട്ട സ്ഥലംമാറ്റം: വർക്കല താലൂക്കിൽ റീസർവേ നിലച്ചു
text_fieldsവർക്കല: സർവേയർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ വർക്കല താലൂക്കിലെ 12 വില്ലേജുകളിലെയും ഘട്ടംഘട്ടമായി നടന്ന റീസർവേ ജോലി നിലച്ചു. ഹെഡ് സർവേയർ ഉൾപ്പെടെ എല്ലാവെരയും കാസർകോട്ടേക്കാണ് സ്ഥലംമാറ്റിയത്. അയ്യായിരത്തോളം റീസർവേ സംബന്ധിച്ചുള്ള പരാതികളാണ് താലൂക്കിൽ മാത്രം തീർപ്പാക്കാനുള്ളത്. കെട്ടിക്കിടക്കുന്ന പരാതികളിന്മേൽ റവന്യൂ, റീസർവേ ഉദ്യോഗസ്ഥർ മുന്തിയ പരിഗണന നൽകി തീർപ്പുകൽപിച്ചുവരികയായിരുന്നു. ഇത്തരത്തിൽ സർവേ നടപടി അന്തിമഘട്ടത്തിലെത്തിയ 950 പരാതികളിന്മേലും പുതുതായി എത്തുന്ന ഉദ്യോഗസ്ഥർ ആദ്യം മുതലുള്ള നടപടി നടത്തണം. തങ്ങളുടെ അധീനതയിലുള്ള വസ്തുക്കൾ വിൽക്കാനോ, പണയപ്പെടുത്താനോ ആകാതെ ഉടമസ്ഥർ നട്ടംതിരിയുന്നതിനിടെയാണ് റീസർവേ, റവന്യൂ വിഭാഗങ്ങളിലെ സർവേയർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. ഇത് വർക്കല താലൂക്കിലെ മാത്രം അവസ്ഥയല്ല. ഉത്തരവ് പ്രകാരം 370 സർവേയർമാരെയാണ് ജില്ലയിൽനിന്ന് കാസർകോേട്ടക്ക് മാറ്റിയത്. പകരം പുതിയ ആൾക്കാരെ നിയമിച്ചിട്ടുമില്ല.
Next Story