Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:18 AM GMT Updated On
date_range 20 Oct 2017 5:18 AM GMTഇരുചക്രവാഹന മോഷ്ടാക്കൾ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ കവര്‍ന്ന് വാടകക്ക് നല്കുന്ന മോഷ്ടാക്കള്‍ അറസ്റ്റില്‍. പൂന്തുറ ചേരിയമുട്ടം സ്വദേശി അനീഷ് ടിറ്റോ(23), വലിയതുറ വാട്സ് റോഡില്‍ അനു(26) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഇരുചക്ര വാഹനങ്ങള്‍ കവരുന്ന സംഘം ഇവയുടെ രൂപവും നിറവും മാറ്റി ദിവസവാടകക്ക് നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ പരസ്യം നല്‍കിയായിരുന്നു വാടകക്ക് നല്‍കിയിരുന്നത്. തമിഴ്നാട് പൊലീസിലെ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുരുങ്ങിയത്. അനീഷ് കവരുന്ന വാഹനങ്ങള്‍ മെക്കാനിക്കായ അനുവിെൻറ ഗോഡൗണിലെത്തിച്ച് രൂപമാറ്റം വരുത്തുകയാണ് സംഘത്തിെൻറ രീതി. പ്രതിദിനം 1000 രൂപയാണ് വാടകയായി ഈടാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു. ഫോര്‍ട്ട്, തമ്പാനൂര്‍, വലിയതുറ, വഞ്ചിയൂര്‍, തിരുവല്ലം, കോവളം, വിഴിഞ്ഞം സ്റ്റേഷന് അതിര്‍ത്തികളില്‍നിന്ന് സംഘം കവര്‍ന്ന 13 ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഘത്തിന് സഹായികളായ നാല് പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഫോര്‍ട്ട് സി.ഐ അജിത് ചന്ദ്രന്, എസ്.ഐ ഷാജിമോന്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story