Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM ISTഅക്രമത്തിന് അന്ത്യം കുറിച്ചാൽ വികസന കാര്യത്തിൽ സംവാദമാകാം ^കുമ്മനം
text_fieldsbookmark_border
അക്രമത്തിന് അന്ത്യം കുറിച്ചാൽ വികസന കാര്യത്തിൽ സംവാദമാകാം -കുമ്മനം തിരുവനന്തപുരം: അക്രമത്തിെൻറയും സംഘര്ഷത്തിെൻറയും അന്തരീക്ഷത്തിന് അന്ത്യം കുറിച്ചാൽ വികസന കാര്യത്തിൽ സംവാദമാകാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. വിവാദങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ് ഇന്ന് കേരളത്തിലെ അന്തരീക്ഷം. ആത്മാര്‍ഥവും ആരോഗ്യകരവുമായ സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവുന്നതെങ്കിൽ സ്വാഗതാര്‍ഹമാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കക്ഷിയില്‍നിന്ന് എത്രമാത്രം സഹകരണം ഉണ്ടാവും എന്നതാണ് കാതലായ ചോദ്യം. കേരളം ഒരു വികസന പ്രതിസന്ധി നേരിടുന്നു എന്നുള്ള വസ്തുത കഴിഞ്ഞ ഏതാനും ദശകങ്ങളായി സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും പ്രത്യക്ഷമായും പരോക്ഷമായും പല അവസരങ്ങളില്‍ സമ്മതിച്ചതാണ്. പ്രതിസന്ധിക്ക് പരിഹാരമായി പലപ്പോഴും സംസ്ഥാനം ഉറ്റുനോക്കുന്നത് കേന്ദ്ര നേതൃത്വത്തെയാണ്. സാമ്പത്തിക കെടുകാര്യസ്ഥതയും കര്‍ശന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സംസ്ഥാന സര്‍ക്കാറിെൻറ ഇച്ഛാശക്തിയില്ലായ്മയുമാണ് കേരളത്തിെൻറ സാമ്പത്തിക ദുരവസ്ഥക്ക് കാരണം. സംസ്ഥാനം 1.6 ലക്ഷം കോടി രൂപയുടെ കടക്കെണിയില്‍ വീഴുകയും വികസന സ്തംഭനം ഉണ്ടാവുകയും ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തിെൻറ വിശ്വാസ്യത വീണ്ടെടുക്കാനും കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുമുള്ള സത്വര നടപടികളാണ് അടിയന്തരമായി ഉണ്ടാവേണ്ടതെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. വികസന കാര്യത്തിൽ സംവാദത്തിന് കേരള ഗവൺമെൻറ് തയാറുണ്ടോ എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമായാണ് കുമ്മനത്തിെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story