Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:45 AM IST Updated On
date_range 20 Oct 2017 10:45 AM ISTപ്രതിഭകളെ ആദരിക്കലും സ്പോർട്സ് കിറ്റ് വിതരണവും
text_fieldsbookmark_border
പള്ളിക്കൽ: മൂതല ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തി. പരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി നിർവഹിച്ചു. വായനശാല പ്രസിഡൻറ് എസ്.എസ്. ബിജു അധ്യക്ഷതവഹിച്ചു. പി.എസ്.സി പരിശീലനകേന്ദ്രവും ആരംഭിച്ചു. സെക്രട്ടറി എ. സുരേഷ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, അബുത്താലിബ്, നസീർ, എം.എ. അബ്ദുൽ വഹിദ് എന്നിവർ സംബന്ധിച്ചു. കാട്ടാക്കട ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ-ഐ.ടി മേള ആരംഭിച്ചു കാട്ടാക്കട: ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ-ഐ.ടി മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.എസ്. ശ്രീരേഖ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ബൈജു, ഗ്രാമപഞ്ചായത്തംഗം സി.എസ്. അനിത, എ.ഇ.ഒ വിജയകുമാരി, കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാധ ലക്ഷ്മി, ബി.പി.ഒ വിവേകാനന്ദൻ, കുളത്തുമ്മൽ ഗവ.എൽ.പി.എസ് ഹെഡ്മിസ്ട്രസ് വി.എസ്. രമാദേവി, പി.ടി.എ വൈസ് പ്രസിഡൻറ് മനോജ് എന്നിവർ സംസാരിച്ചു. കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുളത്തുമ്മൽ എൽ.പി.എസ്, പി.ആർ. വില്യം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 21ന് വൈകീട്ട് രണ്ടിന് നടക്കുന്ന സമാപനസമ്മേളനം ജില്ല പഞ്ചായത്തംഗം അൻസജിത റസ്സൽ ഉദ്ഘാടനം ചെയ്യും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജി. സ്റ്റീഫൻ അധ്യക്ഷതവഹിക്കും. കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വി.ജെ. സുനിത സമ്മാനവിതരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story