Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:51 AM IST Updated On
date_range 19 Oct 2017 10:51 AM ISTനിയമബോധവത്കരണ സെമിനാർ
text_fieldsbookmark_border
പത്തനാപുരം: സംസ്ഥാന സാമൂഹിക ക്ഷേമബോര്ഡിെൻറ കീഴിലുള്ള ഗാന്ധിഭവന്‍ ജില്ല ഷെല്‍ട്ടര്‍ ഹോമിെൻറ ആഭിമുഖ്യത്തില്‍ നിയമബോധവത്കരണ സെമിനാറും ജില്ലതല മോണിറ്ററിങ് കമ്മിറ്റിയും 21ന് നടക്കും. 'സ്ത്രീസുരക്ഷയും നിയമങ്ങളും' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കൊല്ലം എ.ഡി.എം ആൻഡ് ഡെപ്യൂട്ടി കലക്ടര്‍ കെ.ആർ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് അംഗം ഷാഹിദ കമാല്‍ അധ്യക്ഷത വഹിക്കും. ഹർത്താൽ ദിനത്തിൽ ശുചീകരിച്ചു പത്തനാപുരം: പുന്നല കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹർത്താൽ ദിനത്തിൽ ശുചീകരണം നടത്തി. വാഹനഗതാഗതം തടസ്സപ്പെടുത്തിയും കടകകമ്പോളങ്ങൾ നിർബന്ധമായി അടപ്പിച്ചും ഹർത്താൽ അനുകൂലികൾ പ്രവർത്തിക്കുമ്പോൾ നാടിെൻറ ശുചീകരണത്തിൽ പ്രവർത്തകർ ഏർപ്പെട്ടത് ശ്രദ്ധേയമായി. കാടുമൂടിയും മാലിന്യം നിറഞ്ഞതുമായ ഗവ. ഹയർ സെക്കൻഡറി സ്കൂളും പരിസരവും പുന്നല ടൗണും മുപ്പതോളം പ്രവത്തകർ ചേർന്ന് ശുചീകരിച്ചു. മണ്ഡലം പ്രസിഡൻറ് പുന്നല ഉല്ലാസ് കുമാർ, ഷൈജു പുന്നല, പി.എസ്. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story