Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:51 AM IST Updated On
date_range 19 Oct 2017 10:51 AM ISTഅമ്പലംകുന്ന്^ചെങ്കൂരൂർ-^റോഡുവിള റോഡ് നിർമാണോദ്ഘാടനം പ്രഹസനമെന്ന്
text_fieldsbookmark_border
അമ്പലംകുന്ന്-ചെങ്കൂരൂർ--റോഡുവിള റോഡ് നിർമാണോദ്ഘാടനം പ്രഹസനമെന്ന് ഓയൂർ: റോഡ് റീ ടാറിങ്ങിെൻറ പേരിൽ നിർമാണോദ്ഘാടനം നടത്തിയത് പ്രഹസനമെന്ന് നാട്ടുകാർ. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന അമ്പലംകുന്ന്-ചെങ്കൂരൂർ--റോഡുവിള റോഡ് നിർമാണോദ്ഘാടനത്തിനെതിരെയാണ് ആേക്ഷപവുമായി നാട്ടുകാർ രംഗത്തെത്തിയത്. ചെമ്മൺപാതയായിരുന്ന അമ്പലംകുന്ന്-റോഡുവിള റോഡ് 1991-96ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ബി. രാഘവൻ നെടുവത്തൂർ എം.എൽ.എ ആയിരുന്നപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അഞ്ചുകിലോമീറ്റർ ദൂരം കലുങ്ങുകളും ഓടകളും നിർമിച്ച് മെറ്റലിങ്ങും ടാറിങ്ങും നടത്തി -ഗതാഗതയോഗ്യമാക്കിയത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവയാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ശേഷം പല ഫണ്ടുകൾ ഉപയോഗിച്ച് നിരവധിതവണ റീ ടാറിങ് ചെയ്തിട്ടുണ്ട്. 38.32 ലക്ഷം രൂപ ചെലവഴിച്ച് അമ്പലംകുന്നിൽനിന്ന് തുടങ്ങി മൂന്നു കിലോമീറ്റർവരെ മാത്രമാണ് ഇപ്പോൾ ടാർ ചെയ്യാൻ ഫണ്ട് അനുവദിച്ചിട്ടുള്ളത്. മഴ പൂർണമായും മാറാതെ പണി നടക്കില്ല എന്നിരിക്കെ ഉദ്ഘാടന മാമാങ്കം നടത്തിയത് പ്രഹസനമാണെന്ന് ആക്ഷേപം ഉയരുന്നു. ഗവ. എൽ.പി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ആർക്കിടെക്ട് എൻജിനീയറിങ് കോളജ്, ജന സാന്ദ്രമായ പ്രദേശങ്ങൾ, ഹോമിയോ ആശുപത്രി, മൃഗാശുപത്രി, പോസ്റ്റ് ഓഫിസ് തുടങ്ങിയവ ഈ റോഡിനരികിലാണ്. ആയൂരിൽനിന്ന് ദേശീയപാതയിലേക്കും ജില്ല ആസ്ഥാനമായ കൊല്ലത്തേക്കും ഉള്ള റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡ് കൂടിയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story