Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹകരണമേഖലയോടുള്ള...

സഹകരണമേഖലയോടുള്ള ഇടതുപക്ഷ സമീപനം എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനം ^ബിന്ദു കൃഷ്ണ

text_fields
bookmark_border
സഹകരണമേഖലയോടുള്ള ഇടതുപക്ഷ സമീപനം എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനം -ബിന്ദു കൃഷ്ണ കൊല്ലം: സഹകരണമേഖലയുടെ തകർച്ച കേരളത്തി​െൻറ തളർച്ചക്ക് കാരണമാകുമെന്നും സഹകരണമേഖലയോടുള്ള ഇടതുപക്ഷ സമീപനം എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഒാഡിറ്റേഴ്സ് അസോസിയേഷ​െൻറ 39-ാം ജില്ല സമ്മേളനം കൊല്ലൂർവിള സർവിസ് സഹകരണബാങ്ക് ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യാത്രയയപ്പ് അനുമോദന സമ്മേളനം മിൽമ മേഖല യൂനിയൻ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹകസമിതി അംഗം നെടുങ്ങോലം രഘു, ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ജോൺ ജോസഫ്, ജനറൽ സെക്രട്ടറി വി.കെ. അജിത്കുമാർ, സംസ്ഥാന ട്രഷറർ പി.കെ. ജയകൃഷ്ണൻ, ഭാരവാഹികളായ ബേബി തോമസ് എൽദോ, ബോബൻ, സുനിൽകുമാർ, നൗഷാദ്കുട്ടി, ശ്രീകുമാരൻപിള്ള, സജീവ്കുമാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അൻസറിൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജി. മനോജ് കുമാർ സ്വാഗതവും ബി. മധു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.കെ. മുഹമ്മദ് അൻസർ (പ്രസി.), ജി. മനോജ് കുമാർ (സെക്ര.), കെ. സുനിൽകുമാർ (ട്രഷ.), ബി. മധു, ജെ. ബോബൻ, നൗഷാദ്കുട്ടി, ശ്രീകുമാരൻപിള്ള, സജീവ്കുമാർ, എസ്. അശോക്, സജി വർഗീസ് (അംഗങ്ങൾ). വർണം വിതറി മണിയാർ പൊരിയക്കലിൽ ശലഭങ്ങൾ വിരുന്നെത്തി പുനലൂർ: വർണം വിതറി മണിയാർ പൊരിയക്കലിൽ ശലഭങ്ങൾ വിരുന്നെത്തി. നൂറുകണക്കിന് ശലഭങ്ങൾ തോട്ടിൻകരയിലെ കുറ്റിച്ചെടികളിൽ ഒത്തുചേർന്ന ആഹ്ലാദത്തിലാണ് മണിയാർ പൊരിയക്കൽ നിവാസികൾ. നീലക്കടുവ (ബ്ലൂ ടൈഗർ) ഇനത്തിൽപെട്ട ശലഭങ്ങളാണ് അധികവും വിരുന്നെത്തിയിട്ടുള്ളത്. ചെറുസസ്യങ്ങളിലെല്ലാം നിറക്കാഴ്ചയായി ശലഭക്കൂട്ടമുണ്ട്. ശലഭങ്ങളുടെ ദേശാടനസമയമാണിത്. ചെടികളിൽ പറ്റിപ്പിടിച്ചും പറന്നും ശലഭങ്ങൾ പ്രദേശത്ത് നിറയുന്നു. നവംബറിൽ ഇവ കൂടുതലായി എത്തും. ശലഭങ്ങളുടെ പ്രജനനത്തി​െൻറ ഭാഗമാണ് സംഗമം. സസ്യങ്ങളുടെ പരാഗണത്തിനും ശലഭസംഗമം സഹായകമാകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story