Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംഘ്​പരിവാറി​െൻറ...

സംഘ്​പരിവാറി​െൻറ കൊലയാളി സംഹിതയല്ല ഹിന്ദുമതം –സുരേഷ് മിന്നി

text_fields
bookmark_border
കുണ്ടറ: സംഘ്പരിവാർ പറയുകയും പ്രവർത്തിക്കുയും ചെയ്യുന്നതല്ല ഹിന്ദുമതമെന്നും ഹിന്ദു ദൈവങ്ങളാരും കാക്കി ട്രൗസറും വടിവാളുകളും കൊണ്ട് നടന്നിട്ടുള്ളവരല്ലെന്നും സംഘ്പരിവാർ സംഘടന വിട്ട് സി.പി.എമ്മിനൊപ്പം ചേർന്ന സുരേഷ് മിന്നി. സി.പി.എം പേരയം ലോക്കൽ സമ്മേളനത്തിന് തുടക്കംകുറിച്ചുള്ള 'ഗാന്ധി മുതൽ ഗൗരിവരെ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മിന്നി. ഹിന്ദുക്കളുടെ ഹോൾസെയിൽ ഏജൻസി എടുത്തിട്ടുള്ള ആർ.എസ്.എസ് അനുഭവത്തിൽ അക്രമി സംഘമാണ്. അതൊരു നിഗൂഢ സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്യാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ, പി. രമേശ്കുമാർ, ഷാജി വട്ടത്തറ, എം. വിൻസൻറ്, ഗോപുലാൽ, എം.വൈ. ആൻറണി, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച പടപ്പക്കരയിൽ പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story