Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:51 AM IST Updated On
date_range 19 Oct 2017 10:51 AM ISTമുട്ടടയിൽ വീണ്ടും പൈപ്പ് പൊട്ടി, നഗരത്തിൽ വെള്ളം മുട്ടി
text_fieldsbookmark_border
* പൊട്ടിയത് 40 വർഷം പഴക്കമുള്ള 400 എം.എം പൈപ്പ് * ശക്തമായ വെള്ളപ്പാച്ചിലിൽ റോഡും തകർന്നു * രണ്ടു മണിക്കൂറോളം വെള്ളമൊഴുകി തിരുവനന്തപുരം: മുട്ടടയിൽ വീണ്ടും പൈപ്പ് പൊട്ടി, നഗരത്തിൽ കുടിവെള്ളവും മുട്ടി. ബുധനാഴ്ച പുലർച്ച മൂന്നോടെ മുട്ടട-വയലിക്കട റോഡിലാണ് അമ്പലംമുക്കിൽനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ജലവിതരണത്തിനായി സ്ഥാപിച്ച പ്രധാന പൈപ്പ് പൊട്ടിയത്. ശക്തിയിൽ വെള്ളം പൊട്ടിയൊഴുകിയതോടെ നാല് മീറ്ററോളം ദൂരത്തിൽ റോഡിെൻറ ഒരു ഭാഗവും തകർന്നിട്ടുണ്ട്. പൊട്ടിയ 400 എം.എം പ്രിമോ ൈപപ്പിന് ഏതാണ്ട് 40 വർഷം പഴക്കമുണ്ട്. സാധാരണ 15 വർഷം മാത്രമാണ് ഇത്തരം പൈപ്പുകളുടെ കാലാവധി. പൈപ്പ് പൊട്ടി െവള്ളം പാഴാകുന്നത് രാത്രി പട്രോളിങ്ങിനുണ്ടായിരുന്ന പൊലീസുകാരാണ് ജല അതോറിറ്റിയിൽ അറിയിച്ചത്. തുടർന്ന് രാവിലെ അഞ്ചോടെ ഇൗ ലൈൻ വഴിയുള്ള ജലവിതരണം നിർത്തിെവച്ചു. ഏതാണ്ട് രണ്ടു മണിക്കൂർ സമയം വെള്ളം പാഴായിട്ടുണ്ട്. വിതരണം നിർത്തിവെച്ചതോടെ മെഡിക്കൽകോളജ്, മുട്ടട, വയലിക്കട, കേശവദാസപുരം, ഉള്ളൂർ, പട്ടം , എൽ.ഐ.സി ലൈൻ, അഞ്ചുമുക്ക്, ഉള്ളൂർ - ആക്കുളം റോഡ്, അമ്പലംമുക്ക്, പേരൂർക്കടയുടെ ചില ഭാഗങ്ങൾ, കുറവൻകോണം തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിെവള്ളം മുട്ടിയത്. അവധി ദിവസമായതിനാൽ വീടുകളിൽ മുഴുവൻ അംഗങ്ങളും ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ വെള്ളം മുടങ്ങിയത് ജനത്തെ അക്ഷരാർഥത്തിൽ വെട്ടിലാക്കി. എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമല്ലായിരുന്നു. പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതായതോടെ ജനം ജലഅതോറിറ്റി ഓഫിസിലേക്ക് വിളിച്ചു. അപ്പോഴാണ് വിവരമറിഞ്ഞത്. ജലഅതോറിറ്റി ഓഫിസുകളിൽ വിളിച്ചവർക്ക് ടാങ്കറിൽ വെള്ളമെത്തിക്കുമെന്ന് മറുപടി ലഭിെച്ചങ്കിലും സമയബന്ധിതമായി വെള്ളമെത്തിയില്ലെന്ന് ആളുകൾ പറയുന്നു. ദിവസം മുഴുവൻ കുടിവെള്ളം മുടങ്ങുമെന്ന് വന്നതോടെ പലരും സ്വകാര്യടാങ്കറുകളുടെ സഹായം തേടി. അമ്പലംമുക്ക് മുതൽ ഉള്ളൂർ വരെ നീണ്ടു കിടക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പെപ്പ് പൊട്ടൽ മൂലം ദുരിതത്തിലായത്. പലരും ഭക്ഷണത്തിനായി ഹോട്ടലുകളെയാണ് അഭയം പ്രാപിച്ചത്. സ്വകാര്യടാങ്കറുകളെ ആശ്രയിക്കാൻ സാധിക്കാത്ത സാധാരണക്കാർ ബന്ധുവീടുകളിൽനിന്ന് ബൈക്കുകളിലും ഓട്ടോകളിലും വെള്ളമെത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story