Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:51 AM IST Updated On
date_range 19 Oct 2017 10:51 AM ISTമദ്യപാനത്തിനിടെ വാക്കേറ്റം: വെട്ടേറ്റ നിലയിൽ ഒരാൾ ആശുപത്രിയിൽ
text_fieldsbookmark_border
അഞ്ചൽ: നിർമാണത്തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് വെട്ടേറ്റ നിലയിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ സംഭവസ്ഥലത്ത്നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മഞ്ചള്ളൂർ വിഷ്ണുഭവനിൽ വിഷ്ണു (30)വിനെയാണ് കഴുത്തിൽ വെട്ടേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചൽ തഴമേൽ സ്വദേശികളായ മാധവൻപിള്ള (45), ബാബു (32), പനയഞ്ചേരി സ്വദേശി ഷാജി (30) എന്നിവരാണ് കസ്റ്റഡിയിലുള്ളവർ. ബുധനാഴ്ച വൈകീട്ട് അേഞ്ചാടെ അഞ്ചൽ ചന്തമുക്കിലാണ് സംഭവം. നിർമാണത്തൊഴിലാളികളായ ഇവർ ഒരുമിച്ചിരുന്ന് മദ്യപാനം നടത്തുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ആക്രമണം നടത്തുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ എസ്.ഐ പി.എസ്. രാജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നിലിനെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും -മുസ്ലിം ലീഗ് കൊട്ടാരക്കര: െറയിൽവേ മേഖലയിൽ നാടിെൻറ വികസനത്തിന് വേണ്ടി ഉപവാസം നടത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സമരപന്തലിൽ ചാണകവെള്ളം തളിച്ച മഹിള മോർച്ച പ്രവർത്തകരുടെ നടപടി ഇന്ത്യൻ മതേതരത്വത്തിന് അപമാനമാണെന്നും എം.പിയെ അപമാനിക്കാനുള്ള ശ്രമം ചെറുക്കുമെന്നും മുസ്ലിം ലീഗ് നെടുവത്തൂർ പഞ്ചായത്ത് നേതൃയോഗം അറിയിച്ചു. എ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അനീഷ് ഖാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് അഹമ്മദ് ഷാ മുഖ്യപ്രഭാഷണം നടത്തി. ഷാഹുദ്ദീൻ, എസ്.എ. റഹീം, ഷാജഹാൻ, ഡി. റഫീക്ക്, ഫിറോസ്ഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story