Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ജി.സി ശമ്പള...

യു.ജി.സി ശമ്പള പരിഷ്​കരണം: ആശങ്ക പരിഹരിക്കണം ^​എ.കെ.പി.സി.ടി.എ

text_fields
bookmark_border
യു.ജി.സി ശമ്പള പരിഷ്കരണം: ആശങ്ക പരിഹരിക്കണം -എ.കെ.പി.സി.ടി.എ തിരുവനന്തപുരം: യു.ജി.സി ഏഴാം ശമ്പളകമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെ വേതനവർധന പ്രഖ്യാപിച്ചെങ്കിലും ശമ്പള പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്ന് എ.കെ.പി.സി.ടി.എ. അധ്യാപകസംഘടനകളുമായി ചർച്ചചെയ്യാനോ ഇതുമായി ബന്ധപ്പെട്ട് അധ്യാപക മേഖലയിലുണ്ടായ ആശങ്കകൾ പരിഹിക്കാനോ ഇതുവരെ കേന്ദ്രസർക്കാർ തയാറായിട്ടില്ല. അധ്യാപകരുടെ ശമ്പളം 22 ശതമാനം മുതൽ 28 ശതമാനം വരെ വർധിച്ചതായി പറഞ്ഞെങ്കിലും മറ്റ് അലവൻസുകളെ കുറിച്ച് വാർത്തകൾ ഒന്നും കാണുന്നില്ല. കൂടാതെ 2006ൽ നടപ്പാക്കിയ ആറാം യു.ജി.സി ശമ്പള പരിഷ്കരണ അപാകതകളെകുറിച്ച് കേന്ദ്രമന്ത്രാലയം നിശബ്ദമാണ്. ശമ്പള പരിഷ്കരണത്തി​െൻറ അപാകതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി വേണം പുതിയ െറഗുലേഷൻസ് പുറത്തിറക്കേണ്ടതെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് എ.ജി. ഒലീനയും ജനറൽ സെക്രട്ടറി ഡോ. കെ.എൽ. വിവേകാനന്ദനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story