Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:21 AM GMT Updated On
date_range 19 Oct 2017 5:21 AM GMTവള്ളത്തോൾ പുരസ്കാരം പ്രഭാവർമക്ക് സമ്മാനിച്ചു
text_fieldsതിരുവനന്തപുരം: വള്ളത്തോൾ സാഹിത്യസമിതിയുടെ ഈ വർഷത്തെ വള്ളത്തോൾ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവർമക്ക് സമ്മാനിച്ചു. തീർഥപാദമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രഭാവർമ മന്ത്രി കെ.കെ. ശൈലജയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 1,11,111 രൂപയും കീർത്തിഫലകവുമാണ് പുരസ്കാരം. ആർ. രാമചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. കീർത്തിപത്ര സമർപ്പണം ഡോ. എ.എം. വാസുദേവൻപിള്ള നിർവഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.വി. മോഹൻകുമാർ, കെ. സുദർശനൻ, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡോ. ശ്രീവത്സൻ നമ്പൂതിരി സ്വാഗതവും രാജൻ വി പൊഴിയൂർ നന്ദിയും പറഞ്ഞു.
Next Story