Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഗതിരഹിത കേരളം:...

അഗതിരഹിത കേരളം: സംസ്ഥാനതല വിവരശേഖരണ ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: അഗതികളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല വിവരശേഖരണ ഉദ്ഘാടനം തദ്ദേശ ഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും. വ്യാഴാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷതവഹിക്കും. സർവേക്കായി പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹികാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ എത്തിച്ചുകൊടുക്കുകയും അതുവഴി അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന 2003 മുതൽ ആവിഷ്കരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ് ആശ്രയ. 2013ൽ രണ്ടംഘട്ട പദ്ധതിക്കും സർക്കാർ അംഗീകാരം നൽകി. 2017 -18 ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് അഗതിരഹിത കേരളം. എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശത്തും അയൽക്കൂട്ടങ്ങളും ജനപ്രതിനിധികളും കണ്ടെത്തിയ അഗതി കുടുംബങ്ങൾ, നിലവിലെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്തൃ കുടുംബങ്ങളിൽ തുടർന്നും സേവനം ആവശ്യമുള്ളവർ എന്നിവരിൽ സർവേ നടത്തും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സമഗ്ര സർവേയിൽ അഗതി കുടുംബങ്ങളുടെ ഫേേട്ടാ എടുക്കുകയും താമസിക്കുന്ന സ്ഥലം ജിയോടാഗ് ചെയ്യുകയും ചെയ്യും. കണ്ടെത്തിയ അഗതി കുടുംബങ്ങളുടെ പട്ടികക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരംലഭിച്ച ശേഷം പുനരധിവാസ പദ്ധതി തയാറാക്കി പഞ്ചായത്ത് വഴി കുടുംബശ്രീ സംസ്ഥാനമിഷനിൽ സമർപ്പിക്കും. തുടർന്നായിരിക്കും പുനരധിവാസ പദ്ധതി പ്രവർത്തനം തുടങ്ങുക. ജീവന്‍ രക്ഷാ പരിശീലനം തിരുവനന്തപുരം: അപകടങ്ങളില്‍പ്പെട്ട് ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുന്നവരേയും ഹൃദയാഘാതം വന്നവരേയും പെട്ടന്നുതന്നെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരുവാന്‍ കഴിയുന്ന ജീവന്‍ രക്ഷാ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് ട്രോമകെയര്‍ ലൈഫ് സപ്പോര്‍ട്ടി​െൻറ (ATLS Training) ഭാഗമായ അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്‌മ​െൻറ് ട്രെയിനിങ് മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്.), അഡ്വാന്‍സ്ഡ് ക്രിട്ടിക്കല്‍ ലൈഫ് സപ്പോര്‍ട്ട് (എ.സി.എല്‍.എസ്.) എന്നീ പരിശീലനങ്ങളുടെ മൂന്നാംഘട്ടമായാണ് എ.ടി.എല്‍.എസ്. പരിശീലനം സംഘടിപ്പിച്ചത്. അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാർ നേതൃത്വം നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബാബുരാജ്, ഡോ. അന്‍സാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. 'ജോയ് ഒാഫ് ഗിവിങ്' വാരം സംഘടിപ്പിച്ചു തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിഗൻറ് ഇന്ത്യ തിരുവനന്തപുരത്തും നാഗർകോവിലും വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ജോയ് ഒാഫ് ഗിവിങ് വാരം ആഘോഷിച്ചു. ടെക്നോപാർക്കിലെയും നാഗർകോവിലിലെയും മുഴുവൻ ജീവനക്കാരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഈ മാസം രണ്ടിന് ആരംഭിച്ച ജോയ് ഒാഫ് ഗിവിങ് ആഘോഷങ്ങൾ മുടവൻമുകളിലെ ഡിവൈൻ ചിൽഡ്രൻസ് ചാരിറ്റബിൾ ഹോമിൽ കമ്പനി ജീവനക്കാരും മേധാവികളും നടത്തിയ സന്ദർശനത്തോടെയാണ് തുടങ്ങിയത്. സന്ദർശക സംഘം അന്തേവാസികൾക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story