Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:47 AM IST Updated On
date_range 19 Oct 2017 10:47 AM ISTഅൽപ്പശി ഉത്സവത്തിന് ഇന്ന് കൊടിയേറും
text_fieldsbookmark_border
തിരുവനന്തപുരം: - ശ്രീപത്മനാഭസ്വാമി ക്ഷേത്രം- . വ്യാഴാഴ്ച രാവിലെ ഒമ്പതിനും 9.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിയാണ് കൊടിയേറ്റിന് നേതൃത്വം നൽകുക. ഇതിന് മുന്നോടിയായി കൊടിക്കൂറ പൂജ കഴിഞ്ഞ് കൊടിയേറ്റിനുള്ള തുണി പെരിയനമ്പിയും പഞ്ചഗവ്യ നമ്പിയും ചേർന്ന് തന്ത്രിക്ക് കൈമാറും. പത്തുദിവസം നീളുന്ന ഉത്സവത്തിന് തുടക്കംകുറിച്ച് ബ്രഹ്മകലശവും തിരുവിളക്കും നടന്നു. 26ന് വലിയകാണിക്ക ചടങ്ങ് നടക്കും. രാജകുടുംബാംഗങ്ങളും സ്വാമിയാരും യോഗത്ത് പോറ്റിമാരും കാണിക്ക അർപ്പിക്കും. തുടർന്ന് ഭക്തരും കാണിക്ക സമർപ്പിക്കുന്ന ചടങ്ങാണിത്. 27ന് രാത്രി പള്ളിവേട്ട നടക്കും. കോട്ടക്കകം സുന്ദരവിലാസം കൊട്ടാരത്തിന് സമീപം തയാറാക്കുന്ന കളത്തിലാണ് ചടങ്ങ്. 28നാണ് ആറാട്ട് ഘോഷയാത്ര. വൈകീട്ട് അഞ്ചിന് ക്ഷേത്രത്തിെൻറ പടിഞ്ഞാറെനടയിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുക. നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള വിഗ്രഹങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. 29ന് നടക്കുന്ന ആറാട്ട് കലശത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story