Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്ര​േട്ടറിയറ്റ്...

സെക്ര​േട്ടറിയറ്റ് മാർച്ചിന് പിന്തുണയുമായി അമ്മമാരുടെ വാഹന പ്രചാരണ ജാഥ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ ജനേദ്രാഹ മദ്യനയത്തിനെതിരെ വിവിധ മദ്യവിരുദ്ധസമിതികളുടെ ആഭിമുഖ്യത്തിൽ 23ന് നടക്കുന്ന മതമേലധ്യക്ഷന്മാർ, രാഷ്ട്രീയ- സാംസ്കാരിക നേതാക്കൾ എന്നിവരുടെ സെക്രേട്ടറിയറ്റ് മാർച്ചിന് മുന്നോടിയായി അമ്മമാരുടെ നേതൃത്വത്തിൽ രണ്ടുദിവസം നീളുന്ന വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ 8.30ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ജാഥ വെള്ളിയാഴ്ച ശംഖുംമുഖത്ത് സമാപിക്കും. ജാഥ ക്യാപ്റ്റനെ ഗാന്ധി തൊപ്പി അണിയിച്ച് ആർച് ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വി.എം. സുധീരൻ ഫ്ലാഗ്ഓഫ് ചെയ്യും. സ്വാമി അശ്വതി തിരുനാളി‍​െൻറ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മൗലവി വി.പി. സുഹൈബ്, ഷഹീർ മൗലവി തുടങ്ങിയവർ പ്രസംഗിക്കും. അമ്മമാരുടെ വാഹന പ്രചാരണ ജാഥക്ക് ലീലാമ്മ ടീച്ചർ, രുക്മിണി രാമകൃഷ്ണൻ, നഷീദ ബീഗം എന്നിവർ നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story