Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:47 AM IST Updated On
date_range 19 Oct 2017 10:47 AM ISTപദ്ധതി സമർപ്പിച്ചിട്ട് ഒമ്പത് വർഷം: വേളി അഴിമുഖം ജലരേഖയായി
text_fieldsbookmark_border
* നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകുമായിരുന്ന പദ്ധതിയാണ് അധികൃത അവഗണനമൂലം മുടങ്ങിക്കിടക്കുന്നത് *വേളി ടൂറിസം വില്ലേജിനും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും പദ്ധതി ഗുണമാകുമായിരുന്നു ശംഖുംമുഖം: വേളിയില്‍ അഴിമുഖം പ്രഖ്യാപനത്തിലൊതുങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കാനും പാര്‍വതീപുത്തനാറില്‍ കെട്ടിക്കിടക്കുന്ന മാലിന്യം കടലിലേക്ക് ഒഴുക്കിക്കളയാനും വേളികായലിലെ ബോട്ട് യാത്ര സുഗമമാക്കുന്നതിനുമാണ് വേളി പൊഴിയെ അഴിയാക്കാൻ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് ജലരേഖയായി തുടരുകയാണ്. മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ടിന് സഹായകമായ പദ്ധതിയാണ് മാറിമാറി വരുന്ന സര്‍ക്കാറുകളുടെ അലംഭാവം കാരണം എങ്ങുെമത്താതെ കിടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ന്യൂമറിക്കല്‍ പഠനം നടത്തി നഗരഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന താഴ്ന്നപ്രദേശമായ വേളിയില്‍ അഴിമുഖമുണ്ടാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി ലഭ്യമാകുകയും സംസ്ഥാന സര്‍ക്കാര്‍ ഇരുപത്തിമൂന്നരക്കോടി നീക്കിവെക്കുകയും ചെയ്തു. വേളി കായലും കടലും സന്ധിക്കുന്ന ഭാഗമാണ് അഴിമുഖം നിർമിക്കാന്‍ കെണ്ടത്തിയിരുന്നത്. പലതവണ പദ്ധതിക്ക് ദര്‍ഘാസ് നടപടികള്‍ ആരംഭിെച്ചങ്കിലും ഉന്നതങ്ങളിലെ ഇടപെടലുകള്‍മൂലം നിർമാണം ആരംഭിക്കാനാവാത്ത അവസ്ഥയിലാണ് തുറമുഖ വകുപ്പ് എൻജിനീയറിങ് വിഭാഗം. വേളിയിൽ ഇരുവശങ്ങളുമായി 220 മീറ്റര്‍ നീളമുള്ള രണ്ട് പുലിമുട്ടുകള്‍ നിർമിച്ച് കായലില്‍ നിന്നുള്ള വെള്ളത്തിെൻറ ഒഴുക്ക് കടലിലേക്ക് സുഗമമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നിലവില്‍ ഓരോ മഴക്കാലത്തും വേളിയിലെ പൊഴിക്കര ഭാഗത്ത് മണ്ണിടിഞ്ഞ് സമീപപ്രദേശങ്ങളിലെ വീടുകളിലേക്ക് വെളളം കയറുമ്പോള്‍ ഇറിഗേഷന്‍ അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് മണല്‍കൂന പൊളിച്ച് നീക്കിയാണ് പൊഴിമുറിക്കുന്നത്. മഴക്കാലത്ത് കായലില്‍ ക്രമാതീതമായി ഉയരുന്ന വെള്ളം കടലിലേക്ക് ഒഴുകാനാണ് ഇത്തരം സംവിധാനം ഒരുക്കുന്നത്. അെല്ലങ്കില്‍ നഗരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുകിപ്പോകില്ല. ഇതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലക്കാണ് അഴിമുഖം നിർമിക്കാന്‍ തീരുമാനിച്ചത്. പദ്ധതി യാഥാർഥ്യമായാല്‍ മലിനജലം കായലില്‍നിന്ന് കടലിലേക്ക് പോകുന്നതിനൊപ്പം കടലില്‍നിന്ന് കായലിലേക്ക് ഉപ്പ് വെള്ളം കയറുകയും ചെയ്യും. ഇതിലൂടെ ആറിലെ അമ്ലത്വം കുറയുകയും ഓക്സിജെൻറ അളവ് കൂടുകയും ചെയ്യും. ഇത് ആറിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും ഇടയാക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വേനല്‍കാലത്ത് പൊഴിമുറിയാത്തത് കാരണം ആറില്‍ പായലും കുളവാഴകളും കെട്ടിക്കിടന്ന് ബോട്ട് സർവിസ് നടക്കാത്തതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് വര്‍ഷംതോറും ഉണ്ടാകുന്നത്. വേളി പൊഴിയെ അഴിയാക്കുന്ന പദ്ധതിക്ക് പുറമേ ആക്കുളത്തുനിന്ന് വേളിയിലേക്ക് ബോട്ട് സർവിസ് നടത്താനും സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതിന് ആക്കുളം കായലും വേളി കായലും ശുദ്ധീകരിേക്കണ്ട പദ്ധതിയും ഇതോടെ ഫയലില്‍ ഉറങ്ങി. അഴിമുഖം പദ്ധതി യഥാർഥ്യമായിരുെന്നങ്കില്‍ വര്‍ഷത്തില്‍ മൂന്നുതവണ പൊഴി മുറിക്കുന്ന ചെലവ് ഒഴിവാക്കാമായിരുന്നു. 2009ല്‍ ജനുറം പദ്ധതിയിലുള്‍പ്പെടുത്തി വേളി പൊഴി അഴിയാക്കാനായി 12 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥകാരണം ഇൗ തുക പിന്നീട് നഷ്ടമായി. 2015ല്‍ വീണ്ടും പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിെച്ചങ്കിലും തുക വകമാറ്റി ചെലവഴിച്ചതുകാരണം പദ്ധതി യാഥാർഥ്യമായില്ല. വേളി അഴിമുഖം യാഥാർഥ്യമായാൽ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനവാസികൾ. മാത്രമല്ല അഴിമുഖം വേളി ടൂറിസ്റ്റ് വില്ലേജിനും വൻനേട്ടമാകും. അഴിമുഖം യാഥാർഥ്യമാകുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും എറെ ഗുണംചെയ്യും. പടം കാപ്ഷന്‍: വേളിയിൽ അഴിമുഖം നിർമിക്കാൻ കണ്ടെത്തിയിരുന്ന സ്ഥലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story