Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷണശ്രമത്തിനിടെ...

മോഷണശ്രമത്തിനിടെ നേപ്പാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ വീട്ടിൽ മോഷണം നടത്തിയ നേപ്പാൾ സ്വദേശി പിടിയിൽ. നേപ്പാൾ മഹീന്ദ്ര നഗർ താലൂക്കിൽ കാഞ്ചൻപുർ വില്ലേജിൽ ആറാം വാർഡിൽ ജിൽവില സ്കൂളിന് സമീപം താമസിക്കുന്ന പ്രേം ബഹദൂറി​െൻറ മകൻ സുരേഷ് ബിസ്ത് (25) ആണ് അറസ്റ്റിലായത്. വീടി​െൻറ വാതിൽ തുറന്ന് അകത്ത് കയറി അലമാരയിൽ ഇരുന്ന മൊബൈൽ ഫോണും എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് വീട്ടുകാർ ബഹളംവെക്കുകയും നാട്ടുകാർ ചേർന്ന് പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യംചെയ്തതിൽ നഗരത്തിലെ ഒരു ഹോട്ടലിൽ ജോലിചെയ്തിരുെന്നന്നും കൃത്യമായ അഡ്രസോ ആധാർ കാർഡോ വോട്ടർ െഎ.ഡി കാർേഡാ ഇല്ലായിരുന്നു. നഗരത്തിൽ നടന്ന മോഷണങ്ങളിൽ ഹോട്ടൽ തൊഴിലാളിയായ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണെന്ന് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥിരാജ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story