Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:17 AM GMT Updated On
date_range 2017-10-19T10:47:59+05:30അബ്ദുൽ വാഹിദിെൻറ നന്മമനസ്സ് തുണയായി; ഷക്കീലാബീവിക്ക് പുരയിടമായി
text_fieldsകല്ലമ്പലം: വിധവയായ ഷക്കീലാബീവിയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് കേറിക്കിടക്കാൻ ഒരു തുണ്ടുഭൂമിയെന്ന സ്വപ്നം സുമനസ്സിെൻറ കാരുണ്യത്താൽ യാഥാർഥ്യമായി. കല്ലമ്പലം ഷഹീൻ എൻറർപ്രൈസസ് ഉടമ അബ്ദുൽ വാഹിദാണ് തെൻറ ഉടമസ്ഥതയിലുള്ള നാലേമുക്കാൽ സെൻറ് പുരയിടം ഷക്കീലാബീവിക്ക് ദാനമായി നൽകിയത്. ഇവരുടെ ദുരിതജീതം മനസ്സിലാക്കിയ അബ്ദുൽ വാഹിദ് ഭൂമി നൽകാനുള്ള സന്നദ്ധത നാവായിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് അംഗങ്ങളായ എ. സിയാദ്, ദേവദാസ് എന്നിവർ മുൻകൈയെടുക്കുകയും വാഹിദ് വസ്തുവിെൻറ ആധാരം ഷക്കീലാബീവിക്ക് കൈമാറുകയുംചെയ്തു. വെട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം സുജി, അഡ്വ. താജുദ്ദീൻ അഹമ്മദ്, എ. ഷാജഹാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്തിെൻറയും നാട്ടുകാരുടെയും സഹായത്തോടെ ഇവർക്ക് വീട് വെച്ചുനൽകുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ചിത്രം: അബ്ദുൽ വാഹിദ് തെൻറ പേരിലുള്ള വസ്തുവിെൻറ പ്രമാണം ഷക്കീലാബീവിക്ക് കൈമാറുന്നു
Next Story