Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:23 AM GMT Updated On
date_range 18 Oct 2017 5:23 AM GMTട്രാക്കിൽ മത്സരങ്ങൾ നടക്കുമ്പോൾ സംഘാടകരുടെ വക സമാപനസമ്മേളനം
text_fieldsതിരുവനന്തപുരം: ട്രാക്കിൽ തീപാറും പോരാട്ടങ്ങൾ നടക്കവേ സമാപനസമ്മേളനവും സമ്മാനവിതരണവും നടത്തി സംഘാടകരും തങ്ങളുടെ സ്പോർട്സ്മാൻ സ്പിരിറ്റ് തെളിയിച്ചു. ചൊവ്വാഴ്ച 800 മീറ്റർ ഓട്ടം, റിലേ മത്സരങ്ങൾ നടക്കാനിരിക്കെയാണ് സംഘാടകർ നേരത്തെ സമാപനസമ്മേളനവും ഗെയിംസ് മത്സരവിജയികൾക്കുള്ള സമ്മാനവും വിതരണംചെയ്തത്. അതേസമയം ഉദ്ഘാടകനായ ജില്ല പ്രസിഡൻറ് വി.കെ. മധുവിന് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് അരമണിക്കൂർ മുമ്പേ സമാപനസമ്മേളനം നടത്തിയതെന്നാണ് സംഘാടകരുടെവാദം. ഉദ്ഘാടനം സമാപനപ്രസംഗം നടക്കുമ്പോഴും ട്രാക്കിൽ 200 മീറ്റർ ഓട്ടം മത്സരം നടക്കുകയായിരുന്നു. സമാപനസമ്മേളനം കഴിഞ്ഞശേഷമാണ് 800 മീറ്ററും റിലേ മത്സരങ്ങളും സ്റ്റേഡിയത്തിൽ നടന്നത്. ഒടുവിൽ മീറ്റിെൻറ ചാമ്പ്യൻപട്ടം ഉൾപ്പെടെയുള്ള വിതരണംചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയും വന്നു.
Next Story