Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരിത്രം വഴിമാറും......

ചരിത്രം വഴിമാറും... ഇവർക്ക് മുന്നിൽ

text_fields
bookmark_border
തിരുവനന്തപുരം: ജില്ല കായികമേളയിൽ മിന്നും പ്രകടനത്തോടെ സംസ്ഥാന കായികമേളക്ക് ഒരുങ്ങുകയാണ് അയ്യങ്കാളി ഗവ. മോഡൽ െറസിഡൻഷ്യൻ സ്കൂളിലെ പത്തുപേർ. എല്ലാവരും കൂലിപ്പണിക്കാരുടെ മക്കൾ. അവധി ദിവസങ്ങൾ കിട്ടുമ്പോൾ അച്ഛനും അമ്മക്കുമൊപ്പം നിത്യവൃത്തിക്ക് വേണ്ടി കവുങ്ങ് കയറാനും തൂമ്പയെടുത്ത് കിളക്കാനും അറിയുന്ന മക്കൾ. പട്ടികവർഗ വിഭാഗത്തിനായി സർക്കാർ കായികസ്ഥാപനം ആരംഭിക്കുന്നതുകേട്ട് പരിഹസിച്ചവരുണ്ട്. പക്ഷേ വർഷങ്ങൾക്കിപ്പുറം പരിഹസിച്ചവർക്ക് മുന്നിലെ ഉത്തരമാണ് ഈ പത്തുപേർ. കൽപ്പറ്റ പടിഞ്ഞാറത്തറ സ്വദേശി കണ്ണൻ ഇത്തവണ രണ്ടിനങ്ങളുമായാണ് പാലായിലേക്ക് പോകുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ 400, 600 മീറ്റർ ഓട്ടത്തിൽ ജില്ലയിൽ ഒന്നാമാനാണ് കണ്ണൻ. കണ്ണ​െൻറ അനുജൻ അപ്പുവും ഇത്തവണ ചേട്ടനൊപ്പം വണ്ടിയിലുണ്ടാകും ലോങ് ജംപിൽ വെള്ളിയുമായാണ് അപ്പു യോഗ്യതനേടിയിരിക്കുന്നത്. 400, 600 മീറ്ററിൽ കണ്ണന് പിന്നാലെ രണ്ടാമനായ വിഷ്ണു, സീനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ മീനങ്ങാടി സ്വദേശി സനിൽ, 1500 മീറ്ററിലും മാരത്തോണിലും വെള്ളി നേടിയ കട്ടപ്പന കണ്ണമ്പള്ളിക്കാരൻ വിഷ്ണു, 400 മീറ്ററിൽ വെള്ളിനേടിയ മറയൂരുകാരൻ ജോയൽ ജൂനിയറിൽ 800 മീറ്ററിലെ രണ്ടാംസ്ഥാനക്കാരൻ തിരുവല്ല സ്വദേശി മഹേഷ്, നടത്തത്തിൽ രണ്ടാമനായ സിദ്ധാർഥ്, 400 മീറ്ററിൽ മൂന്നാമൻ നിഖിൽ, ലോങ് ജംപിൽ വെങ്കലം നേടിയ മലപ്പുറംകാരി സംവൃത എന്നിവരും ഇത്തവണ പാലായിലെ സംസ്ഥാന മീറ്റിന് ഉണ്ടാകും, എഴുതി തള്ളിയവരെക്കൊണ്ട് തിരുത്തിപ്പറയിക്കാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story